scorecardresearch

ഇക്കാര്യത്തിൽ സച്ചിനേക്കാൾ ഒരുപടി മുന്നിലാണ് കാേഹ്‌ലി: ഡിവില്ലിയേഴ്‌സ്

ഒരു ക്രിക്കറ്റർ എന്നതിനപ്പുറം നിരവധി കഴിവുള്ള താരമാണ് കോഹ്‌ലിയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു

ഒരു ക്രിക്കറ്റർ എന്നതിനപ്പുറം നിരവധി കഴിവുള്ള താരമാണ് കോഹ്‌ലിയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു

author-image
Sports Desk
New Update
Virat Kohli, വിരാട് കോഹ്ലി, Ind vs wi, Virat Kohli Record,വിരാട് കോഹ്ലി റെക്കോർഡ്, Virat Kohli India, വിരാട് കോഹ്ലി ഇന്ത്യ,Team India, Indian Cricket Team, ie malayalam,

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ചയായിട്ടുള്ള വിഷയമാണ് സച്ചിനാണോ കോഹ്‌ലിയാണോ മികച്ചതെന്ന ചോദ്യം. രണ്ട് താരങ്ങൾക്കും ആരാധകർ ഒരുപാടുണ്ട്. എന്നാൽ, വ്യത്യസ്‌ത കാലഘട്ടത്തിൽ ഇന്ത്യയ്‌ക്കുവേണ്ടി കളിച്ച താരങ്ങൾ ആയതിനാൽ ഇരുവരെയും താരതമ്യം ചെയ്യുന്നതിനോട് പല ആരാധകർക്കും യോജിപ്പില്ല. പക്ഷേ, ഒരു കാര്യത്തിൽ സച്ചിനേക്കാൾ കഴിവുള്ള താരമാണ് കോഹ്‌ലിയെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് പറയുന്നു.

Advertisment

virat kohli, virat kohli hundred, virat kohli record, kohli record, kohli hundred, sachin tendulkar, virat kohli sachin tendulkar record, india vs australia, ind vs aus, india vs australia 2nd odi, ind vs aus 2nd odi, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ് സച്ചിനും കോഹ്‌ലിയും

Read Also: ലോക്ക്‌ഡൗണ്‍ 4.0: വ്യത്യസ്‌ത രൂപത്തിലെന്ന് പ്രധാനമന്ത്രി

റൺ ചേസിങ്ങിൽ സച്ചിനേക്കാൾ ഒരുപടി മുന്നിലാണ് കോഹ്‌ലിയെന്നാണ് ഡിവില്ലിയേഴ്‌സിന്റെ വാദം. ഇരുവരും മികച്ച താരങ്ങൾ ആണെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. "കോഹ്‌ലിക്കും എനിക്കും സച്ചിൻ ഒരു ഇതിഹാസ താരമാണ്. സച്ചിൻ ഞങ്ങൾക്കെല്ലാം റോൾ മോഡൽ ആണ്. ഒരു കാലഘട്ടത്തിനപ്പുറമുള്ള താരമാണ് സച്ചിൻ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ എണ്ണമറ്റതാണ്. മറ്റ് ക്രിക്കറ്റ് താരങ്ങൾക്കെല്ലാം സച്ചിൻ ഒരു മാതൃകയാണ്. എന്നാൽ, റൺ ചേസിങ്ങിന്റെ കാര്യം വരുമ്പോൾ സച്ചിനേക്കാൾ മികച്ച താരമാണ് കോഹ്‌ലി. വ്യക്തിപരമായി പറഞ്ഞാൽ റൺ ചേസിങ്ങിൽ കോഹ്‌ലിയോളം മികച്ച താരത്തെ ഞാൻ ക്രിക്കറ്റ് കരിയറിൽ കണ്ടിട്ടില്ല. സച്ചിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച കളിക്കാരനാണ്. എന്നാൽ, റൺ ചേസിങ്ങിന്റെ കാര്യം വരുമ്പോൾ കോഹ്‌ലി സച്ചിനേക്കാൾ ഒരുപടി മുന്നിലാണ്," ഡിവില്ലിയേഴ്‌സ് പറഞ്ഞു.

publive-image കോഹ്‌ലിയും ഡിവില്ലിയേഴ്‌സും

ഒരു ക്രിക്കറ്റർ എന്നതിനപ്പുറം നിരവധി കഴിവുള്ള താരമാണ് കോഹ്‌ലിയെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കോഹ്‌ലിയും അനുഷ്‌കയുമായി തനിക്ക് നല്ല സുഹൃദ്‌ബന്ധമുണ്ടെന്നും കുടുംബകാര്യങ്ങൾ അടക്കം തങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരങ്ങളാണ് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും. ഓസീസ് താരം സ്‌മിത്തിനെയും കോഹ്‌ലിയെയും ഡിവില്ലിയേഴ്‌സ് താരതമ്യം ചെയ്‌തു. കോഹ്‌ലി റോജർ ഫെഡററിനെ പോലെ ആണെന്നും സ്‌മിത്ത് റാഫേൽ നദാലിനെ പോലെ ആണെന്നുമാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

നേരത്തെ കോഹ്‌ലിയെയും രോഹിത് ശർമയെയും താരതമ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം കൂടിയായ മുഹമ്മദ് കെെഫ് പറഞ്ഞ കാര്യം കായികലോകത്ത് ഏറെ ചർച്ചയായിരുന്നു. ‘ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓപ്പണർ ബാറ്റ്‌സ്‌മാൻ രോഹിത് ശർമയും രണ്ട് ടീമുകളിലാണെന്ന് കരുതുക. ഇരുവരും കളിക്കുന്ന ടീമുകളുടെ മത്സരം ഒരേ സ്ഥലത്ത് രണ്ട് മൈതാനങ്ങളിൽ നടക്കുന്നു. ഇവരിൽ ആരുടെ മത്സരം കാണാനാണ് നിങ്ങൾ പോകുക?’ ഇങ്ങനെയൊരു ചോദ്യമാണ് കൈഫിനെ തേടിയെത്തിയത്. സ്‌പോർട്‌സ് സ്ക്രീൻ എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ ആയിരുന്നു ചോദ്യം.

Advertisment

Read Also: പെണ്‍കുട്ടികളുടെ അണ്ടര്‍-17 ഫിഫ ലോകകപ്പ് പുതിയ തിയതി പ്രഖ്യാപിച്ചു, നവി മുംബൈ ഫൈനലിന് വേദിയാകും

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു കടുകട്ടിയുള്ള ചോദ്യമാണെങ്കിലും കൈഫിന് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടായില്ല. കൈഫ് നൽകിയ മറുപടി ഇങ്ങനെ: “വിരാട് കോഹ്‌ലി മികച്ച താരമാണ്. അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ടെസ്റ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും അദ്ദേഹം മികച്ച ബാറ്റ്‌സ്‌മാനാണ്. പക്ഷേ, ബാറ്റിങ് രീതിയിൽ കൂടുതൽ ചടുലതയുള്ള താരമാണ് രോഹിത്. വളരെ സൗന്ദര്യമുള്ള ബാറ്റിങ് ആണ് രോഹിത്തിന്റേത്. രോഹിത്തിന്റെ ബാറ്റിങ് ശൈലിയുടെ അത്ര സൗന്ദര്യം കോഹ്‌ലിയുടെ ബാറ്റിങ്ങിനില്ല. ഏത് ബോളറെയും വളരെ മൃദുവായാണ് രോഹിത് നേരിടുന്നത്. പന്തിനെ തലോടുന്നത് പോലെയാണ് അത്. തന്നെ ആക്രമിച്ച് കളിക്കുകയാണെന്ന് ബോളർക്ക് പോലും തോന്നാത്ത രീതിയിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്.”

Virat Kohli Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: