/indian-express-malayalam/media/media_files/uploads/2019/11/Messi-and-Chhetri.jpg)
സൂപ്പര്‍താരം ലയണല്‍ മെസി ഒന്നാമനായുള്ള പട്ടികയില്‍ 19-ാം സ്ഥാനത്ത് ഇന്ത്യയുടെ അഭിമാനതാരം സുനില്‍ ഛേത്രി. ഇന്റർനാഷണൽ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎഫ്എഫ്എച്ച്എസ്) മികച്ച താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതിലാണ് മെസി ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്ലേമേക്കറായാണ് മെസിയെ തിരഞ്ഞെടുത്തിരിക്കുന്നത്. 299 പോയിന്റാണ് മെസിക്കുള്ളത്.
സുനില്‍ ഛേത്രി പട്ടികയില്‍ 19-ാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ എഫ്‌സി ബെംഗളൂരുവിന് വേണ്ടിയുള്ള പ്രകടനമാണ് സുനില്‍ ഛേത്രിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ ഡിബ്രിയൂണെയാണ്. രണ്ടാം സ്ഥാനത്തുള്ള ഡിബ്രിയൂണെയ്ക്ക് 85 പോയിന്റാണുള്ളത്. ആദ്യ സ്ഥാനത്തുള്ള മെസിയും രണ്ടാം സ്ഥാനത്തുള്ള ഡിബ്രിയൂണെയും തമ്മില്‍ 214 പോയിന്റ് വ്യത്യാസമുണ്ട്.
Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
നാലാം തവണയാണ് മെസി സമാന നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ 2015, 2016, 2017 വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ക്കും മെസി മികച്ച പ്ലേമേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. 2018 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി പത്ത് ഐഎഫ്എഫ്എച്ച്എസ് അവാര്‍ഡുകളാണ് മെസി സ്വന്തം പേരിലാക്കിയത്. ടോപ് ഡിവിഷന്‍ ഗോള്‍ സ്‌കോറര്‍ അവാര്‍ഡ് നാല് തവണയും ടോപ് ഗോള്‍ സ്‌കോറര്‍ അവാര്‍ഡ് രണ്ട് തവണയും മെസി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.