/indian-express-malayalam/media/media_files/uploads/2019/11/Shami-and-Mayank.jpg)
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍ മൊഹമ്മദ് ഷമിക്കും ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിനും റാങ്കിംഗ് പട്ടികയില്‍ വന്‍ കുതിപ്പ്. ഐസിസി ടെസ്റ്റ് റാങ്കിംഗ് മികച്ച ബോളര്‍മാരുടെ പട്ടികയില്‍ മൊഹമ്മദ് ഷമി ആദ്യ പത്തിലെത്തി. നിലവില്‍ ഏഴാം സ്ഥാനത്താണ് ഷമി. നേരത്തെ 15-ാം റാങ്കിലായിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ നടത്തിയ മികച്ച പ്രകടനം എട്ട് റാങ്ക് മുകളിലേക്ക് വരാന്‍ ഷമിക്ക് സഹായമായി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. ഇപ്പോള്‍ 790 പോയിന്റാണ് ഷമിക്കുള്ളത്. ഇതിനു മുന്‍പ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇത്രയും പോയിന്റ് സ്വന്തമാക്കിയിരിക്കുന്നത്. കപില്‍ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് ഷമിക്കു മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
Read Also: ‘എനിക്കല്ല, അവന് കയ്യടിക്കൂ’; കാണികളെ തിരുത്തി കോഹ്‌ലി, വിക്കറ്റെടുത്ത് ഷമിയുടെ മറുപടി
ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മായങ്ക് അഗര്‍വാള്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 11-ാം സ്ഥാനത്താണ് മായാങ്ക് അഗര്‍വാള്‍ ഇപ്പോള്‍ ഉള്ളത്. 691 പോയിന്റാണ് മായങ്കിനുള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ മാത്രം 243 റണ്‍സാണ് മായങ്ക് നേടിയത്. മായങ്കിന് 691 പോയിന്റായി.
ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി മായങ്ക് നേടിയത് 858 റണ്‍സാണ്. ലോക ക്രിക്കറ്റില്‍ ആദ്യ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മായങ്കിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് ഏഴ് താരങ്ങള്‍ മാത്രമാണ്. 938 റണ്‍സ് നേടിയ സുനില്‍ ഗാവസ്‌കര്‍ മാത്രമാണ് ആ പട്ടികയിലുള്ള ഇന്ത്യന്‍ താരം. ആദ്യ എട്ട് ടെസ്റ്റില്‍ നിന്ന് 1210 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.
Read Also: വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്; മെസിക്കെതിരെ ബ്രസീല്‍ നായകന്‍
ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സും 130 റൺസിനുമാണ് സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യയുയർത്തിയ 493 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങിയ മുഹമ്മദ് ഷമിയാണ് വിജയം അനായാസമാക്കിയത്. തുടർച്ചയായി ഇന്ത്യ നേടുന്ന മൂന്നാമത്തെ ഇന്നിങ്സ് ജയം കൂടിയാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.