/indian-express-malayalam/media/media_files/uploads/2018/02/Smith-Kohli.jpg)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് മികച്ച ബാറ്റ്സ്മാനും നായകനെന്നും മുൻ ഓസിസ് ക്യാപ്റ്റൻ കൂടിയായ ഇയാൻ ചാപ്പൽ. സ്റ്റീവ് സ്മിത്തോ വിരാട് കോഹ്‌ലിയോയെന്ന ചോദ്യത്തിനായിരുന്നു ഇയാൽ ചാപ്പൽ ഇന്ത്യൻ നായകനെ തിരഞ്ഞെടുത്തത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കളി മൈതാനങ്ങളും നിശ്ചലമായതോടെ താരങ്ങൾ പലരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സമയം ചെലവഴിക്കുന്നത്. ഇത്തരത്തിൽ ഒരു ചോദ്യത്തിനായിരുന്നു ട്വറ്ററിൽ ഇയാൻ ചാപ്പൽ ഉത്തരം നൽകിയത്.
Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്: ഇന്ത്യയ്ക്ക് തിരിച്ചടി, കോഹ്‌ലിപ്പടയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാമത്
നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളായി പരിഗണിക്കുന്ന രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും. നായകന്മാരെന്ന നിലയിലും തങ്ങളുടെ കഴിവ് തെളിയിച്ച ഇരു താരങ്ങൾക്കും നിരവധി ആരാധകരുമുണ്ട്.
അതേസമയം, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാമതെത്തി. 2016 ഓക്ടോബറിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാം റാങ്കിൽ നിന്ന് താഴെവീഴുന്നത്. ടി20 റാങ്കിങ്ങിലും ഓസിസ് നേട്ടമുണ്ടാക്കി. പാക്കിസ്ഥാനെ മറികടന്ന് കങ്കാരുക്കൾ ഒന്നാം റാങ്കിലെത്തിയപ്പോൾ, ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിർത്തി.
Also Read: ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നു, പത്ത് ദിവസം കിടപ്പിലായി: സ്‌മൃതി മന്ദാന
ഒന്നിൽ നിന്ന് നേരെ മൂന്നിലേക്കാണ് ഇന്ത്യ വീണത്. 116 പോയിന്റുകളുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് കെയ്ൻ വില്യംസണിന്റെ ന്യൂസിലൻഡാണ്. 115 പോയിന്റാണ് കിവികളുടെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 113 പോയിന്റുണ്ട്. 2003ൽ ടെസ്റ്റ് റാങ്കിങ് ഐസിസി ആരംഭിച്ചതിന് ശേഷം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിലുള്ള പോയിന്ര് വ്യത്യാസം ഇത്ര കുറവാകുന്നത് ഇത് രണ്ടാമത്തെ തവണ മാത്രമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.