scorecardresearch

IPL 2021: ഈ സീസണിലെ ബോളര്‍ അയാളാണ്; താരത്തെ പ്രശംസിച്ച് ഗംഭീര്‍

അവസാന ഓവറുകളിലെ വലം കൈയന്‍ പേസ് ബോളറുടെ മികവിനേയും മുന്‍ താരം വിലിയിരുത്തി

അവസാന ഓവറുകളിലെ വലം കൈയന്‍ പേസ് ബോളറുടെ മികവിനേയും മുന്‍ താരം വിലിയിരുത്തി

author-image
Sports Desk
New Update
IPL 2021

ന്യൂഡല്‍ഹി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേലിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കേവലം വിക്കറ്റ് വേട്ടയില്‍ മാത്രമായിരുന്ന ഗംഭീര്‍ ഹര്‍ഷലിനെ അഭിനന്ദിച്ചത്. അവസാന ഓവറുകളിലെ വലം കൈയന്‍ പേസ് ബോളറുടെ മികവിനേയും മുന്‍ താരം വിലിയിരുത്തി. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് സംസാരിക്കവെയായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.

Advertisment

"ഹര്‍ഷല്‍ പട്ടേലാണ് ഈ സീസണിലെ ബോളര്‍. ടീമിനായി ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകള്‍ അയാള്‍ എറിഞ്ഞു. അതും ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ബാറ്റര്‍മാര്‍ക്ക് എതിരെ. മുംബൈ ഇന്ത്യന്‍സിനെ പോലൊരു ടീമിനെതിരെ രണ്ട് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകള്‍ നേടി. അയാള്‍ എത്രത്തോളം ഫോമിലാണെന്ന് ഇത് തെളിയിക്കുന്നു," ഗംഭീര്‍ പറഞ്ഞു.

"പവര്‍പ്ലേയില്‍ ബോളര്‍മാര്‍ മോശം പ്രകടനം നടത്തിയിട്ടും പല ഘട്ടത്തിലും ബാംഗ്ലൂരിന് തിരിച്ചുവരാനായി. അത് ഹര്‍ഷല്‍ പട്ടേലിന്റേയും യുസി ചഹലിന്റേയും മികവുകൊണ്ട് മാത്രമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാംഗ്ലൂരിന്റെ പ്രധാന പോരായ്മ അവസാന ഓവറുകളിലെ മോശം ബോളിങ് ആയിരുന്നു. ആ സീസണില്‍ ഹര്‍ഷല്‍ ഒറ്റയ്ക്ക് അത് നികത്തുകയും ചെയ്തു," ഗംഭീര്‍ വിശദീകരിച്ചു.

"നിങ്ങള്‍ക്ക് വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വല്‍ എന്നിവരെക്കുറിച്ച് സംസാരിക്കാം. സത്യത്തില്‍ ടീമിന്റെ വലിപ്പമാണ് ഇത് കാണിക്കുന്നത്. കളിയുടെ ഗതി നിര്‍ണയിക്കുന്നത് ബോളര്‍മാരാണ്. ബാറ്റേര്‍സ് ആണ് മത്സരം വിജയിപ്പിക്കുന്നതെങ്കില്‍ ബാംഗ്ലൂരിന് കുറഞ്ഞത് നാല് ഐപിഎല്‍ കിരീടമെങ്കിലും ഉണ്ടായേനെ," ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

Also Read: IPL 2021 RCB vs SRH: ആശ്വാസ ജയം തേടി ഹൈദരാബാദ്; ബാംഗ്ലൂരിനെതിരെ ബാറ്റിങ്

Gautham Gambhir Royal Challengers Banglore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: