/indian-express-malayalam/media/media_files/OEGih6iTBT4yms8iOpKk.jpg)
സൗരവ് ഗാംഗുലി, ഹാർദിക് പാണ്ഡ്യ (ചിത്രം: ബിസിസിഐ)
ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവുന്നത് അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മടങ്ങിയെത്തിയ ഹാർദികിനെ മുംബൈ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയ ഫ്രാഞ്ചൈസിയുടെ തീരുമാനം ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ടീം നേരിട്ട പരാജയങ്ങളും, ഹൈദരാബാദിനെതിരെ ഹാർദിക്കിന്റെ മോശം പ്രകടവും ആരാധകരെ താരത്തിനെതിരെ തിരിച്ചു.
ഗെയിം ചേഞ്ചറായാണ് ഹാർദിക്കിനെ നായകസ്ഥാനത്ത് എത്തിച്ചതെങ്കിലും, ഹാർദിക്കിന്റെ സ്ഥാനാരോഹണത്തോടെ മുംബൈ ഇതുവരെ കളിച്ചിടത്തെല്ലാം താരത്തിനെതിരെ പ്രതിഷേധം ഉയർന്നു. ഹോം ഗ്രൗണ്ടായ വാങ്കഡെ ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിൽ ഹാർദിക്കിനെതിരെ കൂവലുണ്ടായി. വാങ്കഡെയിലാണ് ഞായറാഴ്ച മുംബൈ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത്.
"ആരാധകർ ഹാർദികിനെ കൂവുന്നത് ശരിയല്ല. ഫ്രാഞ്ചൈസിയാണ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. കായികരംഗത്ത് അത് സംഭവിക്കുന്ന കാര്യമാണ്. നിങ്ങൾ ഇന്ത്യയുടെ ക്യാപ്റ്റനായാലും, സംസ്ഥാനത്തിൻ്റെ ക്യാപ്റ്റനായാലും, അല്ലെങ്കിൽ നിങ്ങളുടെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയാലും പകരം മറ്റൊരാളെ ക്യാപ്റ്റനായി നിയമിക്കാം. ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചത് അദ്ദേഹത്തിൻ്റെ തെറ്റല്ല. അത് നാമെല്ലാവരും മനസ്സിലാക്കണമെന്ന് ഞാൻ കരുതുന്നു," മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഗാംഗുലി പറഞ്ഞു.
Sanjay Manjrekar at the toss:
— ICT Fan (@Delphy06) April 1, 2024
"Big round of applause to Mumbai Indians captain Hardik Pandya and behave" to Wankhede crowd
pic.twitter.com/lIIhZjKgeS
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിന്റെ ടോസിങ്ങിനായി ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്പോഴായിരുന്നു സ്റ്റേഡിയത്തിൽ വലയ രൂതിയിൽ ആക്രോശം ഉണ്ടായത്. ഹാർദികിനെ ടോസിടാനായി കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ ക്ഷണിക്കുന്നതിനിടെയാണ് ടീമിനെയാകെ നാണംകെടുത്തുന്ന സമീപനം ഹോം ഗ്രൗണ്ടിലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇടയ്ക്ക് നല്ല രീതിയിൽ പെരുമാറൂ (behave)എന്ന് സഞ്ജയ് കാണികളോട് അഭ്യർത്ഥിക്കുന്നതും കേൾക്കാമായിരുന്നു.
മുംബൈയുടെ ബസ് വരുന്ന വഴിയിലും കാണികൾ രോഹിത്തിനായി ആർപ്പുവിളിക്കുകയും ഹാർദിക്കിനെ കൂക്കി വിളിക്കുകയും ചെയ്തു. രോഹിത്തിന് പിന്തുണയർപ്പിച്ച് കാണികൾ കൊണ്ടുവന്ന ബാനറുകൾ അകത്തേക്ക് കയറ്റുന്നില്ലെന്നും കാണികളിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.