scorecardresearch

പാണ്ഡ്യ ഫിനിഷ് ചെയ്തത് ധോണിയെപ്പോലെ, അപകടകാരിയെന്ന് അറിഞ്ഞതായി ഓസീസ് പരിശീലകൻ

22 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസാണ് പാണ്ഡ്യ നേടിയത്

22 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസാണ് പാണ്ഡ്യ നേടിയത്

author-image
Sports Desk
New Update
hardik pandya, pandya, pandya australia, pandya dhoni, pandya langer, justin langer, langer, india vs australia, ind vs aus, cricket news

ഓസീസിനെതിരായ രണ്ടാം ടി 20 മത്സരത്തിൽ ഓൾ‌റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ മാച്ച് വിന്നിംഗ് പ്രകടനത്തെ “അവിശ്വസനീയമായ ഒരു കാഴ്‌ച” എന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. മുൻ ഇന്ത്യൻ നായകൻ എം‌എസ് ധോണിയെപ്പോലാണ് പാണ്ഡ്യയുടെ ഫിനിഷിങ്ങിലെ പ്രകടനം എന്നും ലാംഗർ പറഞ്ഞു.

Advertisment

22 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസാണ് പാണ്ഡ്യ നേടിയത്. പരമ്പരയിൽ ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രാഹുൽ – ധവാൻ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 30 റൺസെടുത്ത രാഹുൽ മടങ്ങി. 36 പന്തിൽ 4 സിക്സും രണ്ട് ഫോറും അടക്കം 52 റൺസ് ധവാനും നേടിയിരുന്നു. നായകൻ കോഹ്ലി 24 പന്തിൽ 40 റൺസെടുത്തിരുന്നു.

“ഇത് ഒരു കളിയുടെ അവിശ്വസനീയമായ കാഴ്ചയായിരുന്നു. അദ്ദേഹം (പാണ്ഡ്യ) എത്ര അപകടകാരിയാണെന്ന് നമുക്കറിയാം. പണ്ട് എം‌എസ് ധോണിയുണ്ടായിരുന്നു. ഇന്ന് അദ്ദേഹം (പാണ്ഡ്യ) കളിച്ച രീതിയും ഉണ്ടായിരുന്നു, ”മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ലാംഗർ പറഞ്ഞു. “അദ്ദേഹം നന്നായി കളിച്ചു, അവിടെ അവസാനത്തിൽ ഒരു മികച്ച ഇന്നിംഗ്സായിരുന്നു അത്,” ലാംഗർ പറഞ്ഞു.

Read More: അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച് പാണ്ഡ്യ; കങ്കാരുക്കൾക്ക് പരമ്പരയും നഷ്ടം

Advertisment

പരിചയസമ്പന്നരായ ധാരാളം ടി 20 കളിക്കാരുള്ള ഇന്ത്യ ഓസീസിനെ സംബന്ധിച്ച് മികച്ച എതിരാളികളാണെന്ന് ലാംഗർ സമ്മതിച്ചു “ഗെയിം മുഴുവൻ ഇഞ്ചോടിഞ്ചാണെന്ന് ഞാൻ കരുതി. ഞങ്ങളുടെ ഫീൽഡിംഗ് തികച്ചും അവിശ്വസനീയമായിരുന്നു, എന്നാൽ പരിചയസമ്പന്നരായ ടി 20 കളിക്കാർ ഉള്ള ഇന്ത്യ ഇന്ന് ഞങ്ങൾക്ക് വളരെ മികച്ച എതിരാളികളായി, ”ഓസ്‌ട്രേലിയ കോച്ച് പറഞ്ഞു.

24 പന്തിൽ നിന്ന് 40 റൺസ് നേടിയ വിരാട് കോഹ്‌ലിയും ഇന്ത്യയുടെ വിജയത്തിൽ ഒരു പങ്കുവഹിച്ചു. ഞായറാഴ്ച കളിച്ച “അസാധാരണമായ” ഷോട്ടുകൾക്ക് ലാംഗർ ഇന്ത്യൻ ക്യാപ്റ്റനെ പ്രശംസിച്ചു.

“വിരാട് കോഹ്‌ലിയുടെ ചില ഷോട്ടുകൾ കാണിക്കുന്നത് ഞാൻ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതാണ്. അദ്ദേഹം മികച്ച കളിക്കാരനാണെന്ന് വർഷങ്ങളായി ഞാൻ പറയുന്നതാണ്. ഇന്ന് രാത്രി അദ്ദേഹം കളിച്ച ചില ഷോട്ടുകൾ അസാധാരണമായിരുന്നു. മികച്ച ഓപ്പണിംഗ് പങ്കാളിത്തവും ഇന്ത്യക്കുണ്ടായിരുന്നു, ”ഓസ്‌ട്രേലിയയുടെ മുൻ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന കോച്ച് പറഞ്ഞു.

Read More: ഇന്ന് പിറന്നാൾ ആഘോഷിച്ച് അഞ്ച് ഇന്ത്യൻ താരങ്ങൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം

ഓസീസ് ആവശ്യത്തിന് റൺസ് നേടിയിരുന്നെന്നും ഇന്ത്യ വിജയിക്കുന്നതിനായി നന്നായി കളിച്ചെന്നും ലാംഗർ അഭിപ്രായപ്പെടുന്നു.

“എന്റെ കളിക്കാരെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു.വളരെ ശക്തമായ മത്സരമായിരുന്നു, ഇത് വളരെ ആവേശകരമായ ഗെയിമായിരുന്നു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തു, മതിയായ റൺസ് നേടി, ഇന്ത്യക്ക് നന്നായി ബാറ്റ് ചെയ്യേണ്ടി വരുമെന്ന് കരുതി,” അദ്ദേഹം പറഞ്ഞു.

ഓസീസ് ലെഗ് സ്പിന്നർ മിച്ചൽ സ്വെപ്‌സണെയും അദ്ദേഹം പ്രശംസിച്ചു. "മിച്ച് (മിച്ചൽ) സ്വെപ്‌സൺ മികച്ച രീതിയിൽ പന്തെറിഞ്ഞു, അദ്ദേഹം മികച്ചുനിന്നു, രണ്ട് ലെഗ് സ്പിന്നർമാരെ കളിക്കുന്നതിന്റെ മൂല്യം അദ്ദേഹം നിറവേറ്റി. മിച്ച് നന്നായി പന്തെറിഞ്ഞു, (കൂടാതെ) കുറച്ച് ക്യാച്ചുകളും എടുത്തു, മികച്ച പ്രകടനമായിരുന്നു അത്," ലാംഗർ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: