ഇന്ന് പിറന്നാൾ ആഘോഷിച്ച് അഞ്ച് ഇന്ത്യൻ താരങ്ങൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരാണ് ഒരു ദിവസം തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നത്

ഡിസംബർ 6 ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അത്ര പ്രാധാന്യമുള്ള ദിവസമൊന്നും അല്ലെങ്കിലും അഞ്ച് മിന്നും താരങ്ങളുടെ ജന്മദിനം ഇന്നാണ് എന്ന പ്രത്യേകതയുണ്ട്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാനിധ്യങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ എന്നിവരാണ് ഒരു ദിവസം തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നത്. ഇവരോടൊപ്പം മുൻ ഇന്ത്യൻ പേസർ ആർ.പി സിങ്ങും ഇന്ത്യൻ ടീമിൽ അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനായ കരുൺ നായരും ഇന്ന് തന്നെയാണ് പിറന്നാൾ ആഘോഷിക്കുന്നത്.

സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായ ജസ്പ്രീത് ബുംറ ചുരുങ്ങിയ സമയംകൊണ്ടാണ് എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായത്. പല മത്സരങ്ങളും ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ ബുംറയുടെ തീപാറും യോർക്കറുകൾ കാരണമായിട്ടുണ്ട്. 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 68 വിക്കറ്റ് നേടിയ ബുംറയുടെ അക്കൗണ്ടിൽ 67 ഏകദിനങ്ങളിൽ നിന്ന് 108 വിക്കറ്റുകളും 49 ടി20കളിൽ നിന്ന് 59 വിക്കറ്റുകളുമുണ്ട്.

രാജ്യാന്തര മത്സരങ്ങളിൽ 11 വർഷം പിന്നിട്ട രവീന്ദ്ര ജഡേജ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. മൂന്ന് ഫോർമാറ്റിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാൻ സാധിക്കുന്ന താരം ഫീൽഡിങ്ങിലും അവിസ്മരണീയമായ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ടെസ്റ്റിൽ 213 വിക്കറ്റുകളും 1869 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ഏകദിനത്തിലും ടി20യിലും യഥാക്രമം 188 വിക്കറ്റും 2411 റൺസും 39 വിക്കറ്റും 217 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ടീമിലെ പുതുമുഖമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനവുമായി തിളങ്ങിയ ശ്രേയസ് അയ്യർ 2019ൽ നടന്ന വിൻഡീസ് പര്യടനം മുതൽ ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമാണ്. ദീർഘകാലമായി നാലാം നമ്പരിൽ ഇന്ത്യ നേരിട്ടിരുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് ശ്രേയസ് അയ്യർ എത്തുന്നത്. ഇതിനോടകം 21 ഏകദിന മത്സരങ്ങളും അത്രതന്നെ ടി20 മത്സരങ്ങളും ഇന്ത്യയുടെ നീലകുപ്പായത്തിൽ കളിച്ച ശ്രേയസ് അയ്യർ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനുമാണ്.

എല്ലാവർക്കും പിറന്നാൾ ആശംസകളുമായി സഹതാരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ ടീമിനൊപ്പമാണ് ജസ്പ്രീത് ബുംറയുടെയും രവീന്ദ്ര ജഡേജയുടെയും ശ്രേയസ് അയ്യരുടെയും പിറന്നാൾ ആഘോഷം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ravindra jadeja jasprit bumrah sreyas iyyer and two other indian cricketers celebrate birthday in december 6

Next Story
ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഹൈലാൻഡേഴ്സ്; കൊൽക്കത്തൻ വമ്പന്മാർക്ക് തുടർച്ചയായ മൂന്നാം തോൽവി
The moderation of comments is automated and not cleared manually by malayalam.indianexpress.com