scorecardresearch

ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഹാട്രിക്ക്; ഹർഭജന്റെ ചരിത്രനേട്ടത്തിന് ഇന്ന് 21 വയസ്

പരമ്പരയിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 32 വിക്കറ്റാണ് ഹർഭജൻ നേടിയത്

പരമ്പരയിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 32 വിക്കറ്റാണ് ഹർഭജൻ നേടിയത്

author-image
Sports Desk
New Update
Harbhajan Singh

2001ൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ അനിൽ കുംബ്ലെയുടെ പരുക്ക് ഹർഭജൻ സിംഗിന് ഒരു അപൂർവ വഴിത്തിരിവാണ് നൽകിയത്. പരമ്പരയിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 32 വിക്കറ്റ് വീഴ്ത്തിയ താരം, ഓസ്‌ട്രേലിയയുടെ തോൽവിയറിയാതെയുള്ള 16 മത്സരങ്ങളുടെ തേരോട്ടത്തിന് അവസാനമിട്ട് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയായിരുന്നു.

Advertisment

417 ടെസ്റ്റ് വിക്കറ്റുകളും 269 ഏകദിന വിക്കറ്റുകളും, 2007ലെ ടി20 ലോകകപ്പും 2011 ലോകകപ്പും നേടിയ മനോഹര കരിയറിന്റെ തുടക്കമായിരുന്നു അത്.

Advertisment

ഈ പരമ്പര ജലന്ധറിൽ ജനിച്ച യുവസ്പിന്നറുടെ കരിയറിനെ മാറ്റിമറിക്കുന്ന ഒന്നായി മാറി. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ടെസ്റ്റിൽ,ഹർഭജൻ ഹാട്രിക് നേടി, ഈ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റിന് ജയിച്ച ഓസ്‌ട്രേലിയ, കൊൽക്കത്ത ടെസ്റ്റിന്റെ ഒന്നാം ദിനം 252/4 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ 72-ാം ഓവറിൽ ബോളെടുത്ത ഹർഭജൻ റിക്കി പോണ്ടിംഗിനെയും ആദം ഗിൽക്രിസ്റ്റിനെയും ഷെയ്ൻ വോണിനെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി സ്കോർ 252/7 എന്ന നിലയിലാക്കി.

മത്സരത്തിൽ ഹർഭജൻ 13 വിക്കറ്റ് വീഴ്ത്തി, ഓസ്‌ട്രേലിയ ഫോളോ ഓൺ നിർബന്ധമാക്കിയ ഇന്ത്യ 171 റൺസിന് ആ ടെസ്റ്റ് വിജയിച്ചു.

ക്യാപ്റ്റൻ സ്റ്റീവ് വോയുടെ സെഞ്ചുറിയുടെയും ജേസൺ ഗില്ലസ്‌പിയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ 133 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടിന്റെയും പിൻബലത്തിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 445 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 171 റൺസിന് പുറത്തായതോടെ ഇന്ത്യ കനത്ത തോൽവിയിലേക്ക് ഉറ്റുനോക്കുകയായിരുന്നു.

എന്നാൽ അവരുടെ രണ്ടാമത്തെ ഇന്നിങ്സിൽ വിവിഎസ് ലക്ഷ്മണും (281) രാഹുൽ ദ്രാവിഡും (180) ചേർന്ന് 376 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, അങ്ങനെ ഇന്ത്യ 7 വിക്കറ്റിന് 657 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

ഹർഭജൻ സിംഗ് (6/73), സച്ചിൻ ടെണ്ടുൽക്കർ (3/31) എന്നിവർ ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിംഗ്‌സിൽ കറക്കി വീഴ്ത്തിയപ്പോൾ ഓസ്‌ട്രേലിയ 212 റൺസിന് പുറത്തായി, ഇന്ത്യ 171 റൺസിന്റെ അതിശയകരമായ വിജയവും സ്വന്തമാക്കി.

Also Read: ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര

Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: