scorecardresearch

സഞ്ജു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും ബാറ്റ് ചെയ്യും, എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കുന്നില്ല

ഇന്ത്യന്‍ ടീമിലേക്ക് എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന ചോദ്യം വീണ്ടും സജീവമായിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിലേക്ക് എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന ചോദ്യം വീണ്ടും സജീവമായിരിക്കുകയാണ്.

author-image
Sports Desk
New Update
സഞ്ജു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും ബാറ്റ് ചെയ്യും, എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കുന്നില്ല

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കുള്ള സഞ്ജു സാംസണിന്റെ ഓണ സമ്മാനമായിരുന്നു കാര്യവട്ടത്തെ ഏകദിനത്തിലെ പ്രകടനം. 48 പന്തുകളില്‍ നിന്നും 91 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. ഈ ഇന്നിങ്‌സിന്റെ ബലത്തിലായിരുന്നു ഇന്ത്യ എയുടെ വിജയം.

Advertisment

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രകടനത്തിലൂടെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് സഞ്ജു. ഇന്ത്യന്‍ ടീമിലേക്ക് എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന ചോദ്യം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തെ തന്നെ മുന്‍ താരങ്ങള്‍ ഇത് ചോദിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഈ ചോദ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിനെ ഇറക്കണമെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. സാങ്കേത്തിക തികവുള്ള, ഉത്തരവാദിത്തമുള്ള ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ശക്തമാണെന്നും നാലാം നമ്പരില്‍ ആരെയും ആവശ്യമില്ലെന്നായിരുന്നു യുവരാജിന്റെ പ്രതികരണം.

Read More: അവസാന അങ്കത്തിലും ജയം ഇന്ത്യ എയ്ക്ക്; വിജയനായകനായി സഞ്ജു

Advertisment

ഹര്‍ഭജന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സഞ്ജുവിനായി രംഗത്തെത്തി. നിലവിലെ ഫോമും കഴിവും പരിഗണിക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാനാകും. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

Gautham Gambhir Harbhajan Singh Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: