scorecardresearch

വീണ്ടും മാക്സ്‌വെൽ വെടിക്കെട്ട്; അമ്പമ്പോ ഇതാണ് സെഞ്ചുറി, വീഡിയോ

ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറിക്ക് പിന്നാലെ ടി20യിലും തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ. 55 പന്ത് നേരിട്ട താരം 120 റൺസുമായി പുറത്താകാതെ നിന്നു. എട്ട് സിക്സുകളും 12 ഫോറുകളും മാക്സ്‌വെൽ പറത്തി.

ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറിക്ക് പിന്നാലെ ടി20യിലും തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ. 55 പന്ത് നേരിട്ട താരം 120 റൺസുമായി പുറത്താകാതെ നിന്നു. എട്ട് സിക്സുകളും 12 ഫോറുകളും മാക്സ്‌വെൽ പറത്തി.

author-image
Sports Desk
New Update
Glenn Maxwell | australia

ഫൊട്ടോ: X/ rafi4999

ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറിക്ക് പിന്നാലെ ടി20യിലും തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഏകദിന ലോകകപ്പില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ-നെതര്‍ലെന്‍ഡ്‌സ് 40 പന്തില്‍ സെഞ്ചുറി തികച്ച് ഗ്ലെന്‍ മാക്സ്‌വെൽ ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരുന്നു.

Advertisment

എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരെ ഓസീസിലെ അഡ്ലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് സ്ഫോടനാത്മക ഇന്നിംഗ്സ് പിറന്നത്. ഇന്ന് 50 പന്തിൽ നിന്നായിരുന്നു മാക്സിയുടെ വെടിക്കെട്ട് ശതകം പിറന്നത്. 55 പന്ത് നേരിട്ട താരം 120 റൺസുമായി പുറത്താകാതെ നിന്നു. എട്ട് സിക്സുകളും 12 ഫോറുകളും മാക്സ്‌വെൽ പറത്തി. 218 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ കടന്നാക്രമണം.

Advertisment

ഈ സെഞ്ചുറിയുടെ കരുത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തു 20 ഓവറിൽ 241/4 റൺസെടുത്തു. മിച്ചെൽ മാർഷ് (29), ടിം ഡേവിഡ് (31). ഡേവിഡ് വാർണർ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടിയായി ബാറ്റിങ്ങ് ആരംഭിച്ച വിൻഡീസ് 15 ഓവറിൽ 154/6 എന്ന നിലയിൽ പതറുകയാണ്. 47 റൺസുമായി റോവ്മാൻ പവൽ പുറത്താകാതെ ബാറ്റ് ചെയ്യുന്നുണ്ട്. 37 റൺസെടുത്ത ആന്ദ്രെ റസ്സലിനെ സ്റ്റോയ്നിസ് പുറത്താക്കി.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ലോക റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനും ഓസീസ് താരത്തിനായി.

അഞ്ച് സെഞ്ചുറികളാണ് ഇരുവരും നേടിയത്. നാല് സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിനെ പിന്നിലാക്കിയാണ് മാക്സിയുടെ മുന്നേറ്റം.

Read More

Australian Cricket Team Glenn Maxwell

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: