/indian-express-malayalam/media/media_files/uploads/2021/09/sunil-gavaskar.jpg)
ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനിടെ ട്വന്റി 20, ഏകദിന ലോകകപ്പുകളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. 2013 ന് ശേഷം ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല എന്ന പോരായ്മ നികത്തുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യയ്ക്കുള്ളത്. 2021 ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെയാണ് വിരാട് കോഹ്ലിയും സംഘവും മടങ്ങിയത്.
1983 ലോകകപ്പ് ജേതാവും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്കര്‍ അടുത്ത രണ്ട് ലോകകപ്പുകള്‍ക്ക് ഒരുങ്ങുന്ന ടീം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 1983, 2011 ഏകദിന ലോകകപ്പുകള്‍ 2007 ട്വന്റി 20 ലോകകപ്പ് എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ഗവാസ്കറുടെ വിശദീകരണം.
"14 താരങ്ങളും ഒരു മാനേജരുമടങ്ങുന്ന ടീമായിരുന്നു 1983 ല്‍ ക്രിക്കറ്റ് ലോകം കീഴടക്കിയത്. അന്ന് ഫീല്‍ഡിങ് നിബന്ധനകള്‍ ഇല്ലായിരുന്നു. എത്ര ബൗണ്‍സറുകള്‍ ഒരു ഓവറില്‍ എറിയാം എന്നതിലും നിയന്ത്രണ ഇല്ലായിരുന്നു. ഇംഗ്ലണ്ടില്‍ റെഡ് ബോള്‍ തിളക്കം നഷ്ടപ്പെട്ടതിന് ശേഷം നിങ്ങുന്നതിന് പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു," ഗവാസ്കര്‍ പറഞ്ഞു.
"ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിനെ സംബന്ധിച്ചടത്തോളം ഓള്‍ റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് പ്രധാനം. 2007, 2011 ലോകകപ്പുകളില്‍ ബാറ്റിങ്ങും ബോളിങ്ങും ചെയ്യാന്‍ കഴിയുന്ന താരങ്ങളുണ്ടായിരുന്നു. രണ്ട് ഓള്‍ റൗണ്ടര്‍മാരെ കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പുകളിലും നമുക്ക് സാധ്യതയുണ്ട്," ഗവാസ്കര്‍ വ്യക്തമാക്കി.
Also Read: IND vs SA First Test, Day 3: ഇന്ത്യയെ എറിഞ്ഞിട്ട് എന്‍ഗിഡി; 327 റണ്‍സിന് പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.