/indian-express-malayalam/media/media_files/uploads/2019/12/Rohit-and-Kohli.jpg)
യുവതാരങ്ങളുടെ വളർച്ചയ്‌ക്ക് പിന്നിൽ എം.എസ്.ധോണി വഹിച്ച പങ്ക് നിർണായകമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. രോഹിത് ശർമയുടെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണിയുടെ സ്വാധീനമുണ്ടെന്നും ഗംഭീർ പറഞ്ഞു. രാേഹിത് ശർമ ഇന്ന് എവിടെ നിൽക്കുന്നോ അതിനുള്ള കാരണം ധോണിയാണെന്നും ഗംഭീർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/11/Dhoni-and-Gambhir.jpg)
2007 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് രോഹിത്. എന്നാൽ, 2013 ൽ ഇന്ത്യയുടെ ഓപ്പണർ ബാറ്റ്‌സ്‌മാൻ ആയതോടെ രോഹിത് ശർമ ഉയരങ്ങളിലേക്ക് കുതിക്കാൻ തുടങ്ങി. രോഹിത് ശർമയ്‌ക്ക് ഓപ്പണറുടെ കുപ്പായം നൽകിയത് അന്നത്തെ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയാണ്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ സ്വന്തം പേരിൽ കുറിച്ചിട്ടുള്ള താരമാണ് രോഹിത് ശർമ.
Read Also: സുവർണാവസരം; സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു, പുതിയ വില അറിയാം
"രോഹിത് ശർമ ഇന്ന് എത്ര ഉയരത്തിൽ നിൽക്കുന്നോ അതിനെല്ലാം കാരണം ധോണിയാണ്. തീർച്ചയായും ടീം മാനേജ്‌മെന്റിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ടീം ക്യാപ്റ്റനിൽ നിന്നു മികച്ച പിന്തുണ ലഭിക്കാത്ത പക്ഷം അതുകൊണ്ട് പ്രയോജനമില്ല. എല്ലാം ക്യാപ്റ്റന്റെ കയ്യിലാണ്. ധോണിയിൽ നിന്ന് രോഹിത്തിന് ലഭിച്ച പിന്തുണ മറ്റൊരു താരത്തിനും കിട്ടിയിട്ടില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുതിർന്ന ഒരു താരത്തിന്റെ പിന്തുണ കൃത്യമായി ലഭിച്ചാൽ എങ്ങനെ വളർന്നുവരാം എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് രോഹിത് ശർമ," ഗംഭീർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/07/rohit-sharma.jpg)
യുവതാരങ്ങൾക്ക് മുതിർന്ന താരങ്ങളിൽ നിന്നു നല്ല പിന്തുണ ലഭിക്കണം. ശുഭ്‌മാൻ ഗിൽ, സഞ്ജു സാംസൺ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾക്കെല്ലാം മുതിർന്ന താരങ്ങളിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. രോഹിത് ഇപ്പോൾ മുതിർന്ന താരമാണ്. യുവതാരങ്ങൾക്ക് പിന്തുണ നൽകേണ്ടത് രോഹിത്തിന്റെ കടമയാണ്. ധോണിയിൽ നിന്നു തങ്ങൾക്ക് ലഭിച്ച പിന്തുണ കോഹ്‌ലിയും രോഹിത്തും ഇപ്പോഴത്തെ യുവതാരങ്ങൾക്ക് നൽകണമെന്നും ഗംഭീർ പറഞ്ഞു.
Read Also: ഫെയ്‌സ്‌ബുക്ക് ഫോളോവേഴ്‌സിൽ ഉമ്മൻചാണ്ടിയെ മറികടന്ന് പിണറായി; ‘ആളെക്കൂട്ടിയത്’ വാർത്താസമ്മേളനങ്ങൾ
ഇപ്പോഴുള്ള താരങ്ങളിൽവച്ച് വെെറ്റ് ബോൾ ക്രിക്കറ്റിൽ ഏറ്റവും മികച്ചത് രോഹിത് ശർമയാണെന്ന് ഗംഭീർ പറഞ്ഞു. "എക്കാലത്തേയും മികച്ച താരമെന്നല്ല, മറിച്ച് ഇപ്പോഴത്തെ നല്ല കളിക്കാരനാണ് രോഹിത് ശർമ. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളുള്ള ഏക താരമാണ് അദ്ദേഹം. അഞ്ച് ലോകകപ്പ് സെഞ്ചുറികൾ രോഹിത് നേടിയിട്ടുണ്ട്. കാേഹ്‌ലിയും മികച്ച ക്രിക്കറ്ററാണ്. എന്നാൽ, കോഹ്‌ലിയേക്കാൾ മേൽക്കെെ രോഹിത്തിനുണ്ട്. രാേഹിത്തിനേക്കാൾ കൂടുതൽ റൺസ് കോഹ്‌ലി നേടും. കോഹ്‌ലി ഒരു അത്യപൂർവ ക്രിക്കറ്ററാണ്. പക്ഷേ, രോഹിത്തിന് കോഹ്‌ലിയേക്കാൾ മേൽക്കെെ ഉണ്ട്." ഗംഭീർ പറഞ്ഞു.
അതേസമയം, ഗംഭീറിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിൽ ധോണി ഇടംപിടിച്ചിട്ടുണ്ട്. എക്കാലത്തേയും മികച്ച ഇന്ത്യൻ ടെസ്റ്റ് ടീമിനെയാണ് ഗംഭീർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുത്തത്. അനിൽ കുംബ്ലെയാണ് ടീം നായകൻ. മറ്റ് ടീം അംഗങ്ങൾ: സുനിൽ ഗവാസ്‌കർ, വിരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, കപിൽ ദേവ്, എം.എസ്.ധോണി, ഹർഭജൻ സിങ്, അനിൽ കുംബ്ലെ (നായകൻ), സഹീർ ഖാൻ, ജവഗൽ ശ്രീനാഥ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.