/indian-express-malayalam/media/media_files/uploads/2021/11/Untitled-design-3.jpg)
സ്ഥാനം ഒഴിയുന്ന ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിക്കും മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കും നന്ദി പറഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീമിനെ മികച്ച ടീമാക്കി മാറ്റുന്നതിന് അവർ നൽകിയ സംഭാവനകൾക്ക് കോഹ്ലി അഭിനന്ദിച്ചു.
ഇവരുടെ പരിശീലകരയുള്ള കാലാവധി ലോകകപ്പോടെ അവസാനിച്ചതിനാലാണ് സ്ഥാനം ഒഴിയുന്നത്. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്തായെങ്കിലും, ബൗളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ ശ്രീധറും ഓസ്‌ട്രേലിയയിൽ ഇന്ത്യക്ക് രണ്ട് ടെസ്റ്റ് പരമ്പര സമ്മാനിച്ച ശാസ്ത്രി - കോഹ്ലി കൂട്ടുകെട്ടിലെ നിർണായക ഘടകമായിരുന്നു.
അടുത്ത വർഷം പൂർത്തിയാകാൻ പോകുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും 2-1 ന് ടീം മുന്നിലെത്തിയതിനു പിന്നിലും ഇവരാണ്. അതുകൊണ്ട് തന്നെ ശാസ്ത്രിയുടെയും കൂട്ടരുടെയും വിടവാങ്ങൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു യുഗത്തിന്റെ അവസാനമാണ്.
“നിങ്ങൾക്കൊപ്പം ഒരു ടീമെന്ന നിലയിലുള്ള എല്ലാ ഓർമ്മകൾക്കും നമ്മൾ നടത്തിയ അതിശയകരമായ യാത്രയ്ക്കും നന്ദി. നിങ്ങളുടെ സംഭാവന വളരെ വലുതാണ്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അത് എന്നും ഓർമ്മിക്കപ്പെടും,” ലോകകപ്പിനു ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു.
Thank you for all the memories and the amazing journey we've had as a team with you all. Your contribution has been immense and will always be remembered in Indian cricket history. Wish you the best moving forward in life. Until next time ⭐🤝 pic.twitter.com/42hx4Q7cfq
— Virat Kohli (@imVkohli) November 10, 2021
നവംബർ 17 മുതൽ ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയിൽ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനാകുന്നത് രോഹിത് ശർമ്മയാണ്, രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായും ചുമതലയേൽക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ഏകദിന ക്യാപ്റ്റൻസിയും ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.
Also Read: ന്യൂസീലൻഡ് പരമ്പരയിൽ രോഹിത് നയിക്കും; കോഹ്ലിക്ക് വിശ്രമം, ഹർഷൽ പട്ടേലും വെങ്കടേശ് അയ്യരും ടീമിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us