Latest News

ന്യൂസീലൻഡ് പരമ്പരയിൽ രോഹിത് നയിക്കും; കോഹ്ലിക്ക് വിശ്രമം, ഹർഷൽ പട്ടേലും വെങ്കടേശ് അയ്യരും ടീമിൽ

കോഹ്ലിക്ക് പുറമെ ഹർദിക് പാണ്ഡ്യ, ബുംറ, ജഡേജ, മുഹമ്മദ് ഷമി എന്നിവരും പുറത്ത്

Indian Cricket Team, T20 World Cup
Photo: Indian Cricket Team

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലേക്കുള്ള ഇന്ത്യൻ ടി20 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചു.

പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകി. ഹാർദിക് പാണ്ഡ്യയെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എൽ രാഹുലാണ് വൈസ് കാപ്റ്റൻ.

അൺക്യാപ്ഡ് പേസർമാരായ ഹർഷൽ പട്ടേലും വെങ്കിടേഷ് അയ്യരും ടീമിൽ ഉൾപ്പെട്ടു. സീനിയർ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും പേസർ മുഹമ്മദ് സിറാജും ടീമിൽ തിരിച്ചെത്തി.

Also Read: ‘ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയം ഇതാണ്’: വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. നവംബർ 17 മുതൽ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്.

യുവതാരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദ്,അക്‌സർ പട്ടേൽ, അവേശ് ഖാൻ, ഇഷാൻ കിഷൻ,സൂര്യകുമാർ യാദവ് എന്നിവരും ടീമിലുണ്ട്. സീനിയർ താരം ആർ അശ്വിൻ ടി 20 ടീമിലുൾപ്പെട്ടു.

കോഹ്ലിക്കും ഹർദിക്കിനും പുറമെ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ നിന്ന് ഒഴിവായി.

ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, അക്‌സർ പട്ടേൽ , അവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മൊഹമ്മദ് സിറാജ്.

Also Read: ഏറ്റവും കൂടുതൽ പേർ കണ്ട ടി20 മത്സരമെന്ന റെക്കോർഡ് ഇനി ഇന്ത്യ-പാക് മത്സരത്തിന്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rohit sharma named t20 captain as india announce squad for nz series virat kohli rested

Next Story
കളിക്കളത്തിൽ തിരികെയെത്താനുള്ള ശ്രീശാന്തിന്റെ നീക്കത്തിനു തിരിച്ചടിS. Sreesanth, Crickter
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express