/indian-express-malayalam/media/media_files/uploads/2022/07/who-is-victor-mongil-kerala-blasters-fcs-new-signing-673123.jpeg)
കൊച്ചി: പ്രിതിരോധത്തില്‍ കരുത്ത് കൂട്ടി കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് താരം വിക്ടര്‍ മൊംഗിലിനെ ടീമിലെത്തിച്ചു. ക്ലബ്ബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌സിയില്‍ നിന്നാണ് മൊംഗിലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2023 വരെയാണ് താരവുമായുള്ള കരാര്‍.
ഇരുപത്തിയൊമ്പതുകാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു.
അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019 ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.
2019-20 ഐഎസ്എല്‍ സീസണിലെ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു മൊംഗല്‍. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021 ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ചേര്‍ന്നു. ഒഡീഷ എഫ്‌സിയെ നയിക്കാനും താരത്തിനായി. സ്പാനിഷ് അണ്ടര്‍ 17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ താരമാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാന്‍ മൊംഗല്‍ വലിയ താത്പര്യം കാണിച്ചെന്നും ഇത് വളരെ പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാനൊരു കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിക്ടര്‍ മൊംഗില്‍ പറഞ്ഞു. സീസണ്‍ ആരംഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകര്‍ക്കൊപ്പം വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.
സ്‌ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിന് ശേഷം, സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍ മൊംഗില്‍. ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗല്‍ കൂടിയെത്തുമ്പോള്‍ ടീമിന്റെ പ്രതിരോധം കൂടുതല്‍ ശക്തമാകു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.