scorecardresearch
Latest News

‘ചീരു കൈസെ ഹെ തു’; പഴയതൊന്നും മറക്കാത്ത കോഹ്ലി, ചിത്രവുമായി രവി തേജ

അണ്ടര്‍ 15 കാലത്ത് ചിരഞ്ജീവിയുടെ പാട്ടുകള്‍ക്ക് ചുവടുവച്ച കോഹ്ലിയേയും രവി ഓര്‍ത്തെടുത്തു

Virat Kohli, Cricket

ഫോം കണ്ടെത്താനാവാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചടി നേരിടുന്ന കോഹ്ലിക്ക് സന്ദേശവുമായി മുന്‍ സഹതാരം ദ്വാരക രവി തേജ.

ആഭ്യന്തര ക്രിക്കറ്റില്‍ മേഘാലയക്കായാണ് രവി കളിക്കുന്നത്. അണ്ടര്‍ 15 കാലഘട്ടത്തില്‍ കോഹ്ലിക്കൊപ്പം രവിയുമുണ്ടായിരുന്നു. രഞ്ജി ട്രോഫിയിലടക്കം മികവ് പുലര്‍ത്തിയെങ്കിലും താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നില്ല. കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ ഗുജറാത്തിനെതിരെ 133 റണ്‍സ് രവി നേടിയിരുന്നു.

ഇംഗ്ലണ്ടില്‍ വച്ചാണ് രവി കോഹ്ലിയെ വീണ്ടും കണ്ടുമുട്ടിയത്.

കോഹ്ലിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടായിരുന്നു രവിയുടെ കുറിപ്പ്.

“ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയില്‍ വച്ച് കണ്ടുമുട്ടി. ആദ്യം എന്നോട് ചോദിച്ചത് ചീരു നിനക്ക് സുഖമാണോ എന്നാണ്. അണ്ടര്‍ 15 കാലത്ത് ഞങ്ങള്‍ ഒരു മുറിയിലായിരുന്നു. ചിരഞ്ജീവിയുടെ പാട്ടുകള്‍ ടിവിയില്‍ ഞാന്‍ കാണുമായിരുന്നു. കോഹ്ലി അതിന് ചുവടുകളും വയ്ക്കും. അന്ന് മുതല്‍ ഞങ്ങള്‍ പരസ്പരം ചീരു എന്നാണ് വിളിക്കുന്നത്. ചീരു നിന്നെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം,” രവി കുറിച്ചു.

പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കോഹ്ലി കളിച്ചിരുന്നില്ല. 2019 ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി പോലും നേടാനാകാത്ത താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ട് ട്വന്റി 20 യില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Cricketer ravi teja posts picture with his u 15 roommate virat kohli

Best of Express