/indian-express-malayalam/media/media_files/uploads/2021/06/Kevin-De-Bruyne-FI.jpg)
Photo: Facebook/ Kevin De Bruyne
UEFA EURO 2020 Live Streaming: യൂറോ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കരുത്തരായ ബല്‍ജിയം ഇന്നിറങ്ങും. ഫിന്‍ലന്‍ഡ് ആണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബല്‍ജിയം ഉഗ്രന്‍ തിരിച്ചു വരവിലൂടെ ജയം പിടിച്ചെടുത്തത്. കെവിന്‍ ഡി ബ്രൂയിനായിരുന്നു വിജയ ശില്‍പി.
മറുവശത്ത് ഫിന്‍ലന്‍ഡിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ബെല്‍ജിയത്തിനെ പരാജയപ്പെടുത്തിയാല്‍ മാത്രമെ അടുത്ത റൗണ്ടിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. നിലവില്‍ ഫിന്‍ലന്‍ഡ് ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ റഷ്യയും ഡെന്മാര്‍ക്കും തമ്മിലാണ് മറ്റൊരു പോരാട്ടം. റഷ്യക്കും ജയം അനിവാര്യം തന്നെ.
ഗ്രൂപ്പ് സിയിലും സമാനമാണ് കാര്യങ്ങള്‍ മൂന്നാം ജയം ലക്ഷ്യമാക്കി നെതര്‍ലന്‍ഡ് ഇന്ന് നോര്‍ത്ത് മസഡോണിയയെ നേരിടും. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് മസഡോണിയയുടെ യൂറൊ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.
പക്ഷെ ഉക്രൈനും ഓസ്ട്രിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. ഇരുവര്‍ക്കും ജയിച്ചാല്‍ മാത്രമമെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ സാധിക്കു. ഇരു ടീമുകളും മസഡോണിയയെ തോല്‍പ്പിച്ചെങ്കിലും നെതര്‍ലന്‍ഡ്സിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
Euro Cup 2020 Matches Today- In IST- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)
ഗ്രൂപ്പ് സി
ഉക്രൈന്‍ - ഓസ്ട്രിയ (രാത്രി 9.30)
നെതര്‍ലന്‍ഡ്സ് - നോര്‍ത്ത മസഡോണിയ (രാത്രി 9.30)
ഗ്രൂപ്പ് ബി
ബല്‍ജിയം - ഫിന്‍ലന്‍ഡ് (രാത്രി 12.30)
റഷ്യ - ഡെന്മാര്‍ക്ക് (രാത്രി 12.30)
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us