UEFA EURO 2020 Live Streaming: Italy vs Wales, Switzerland vs Turkey: യൂറോകപ്പിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരങ്ങളിൽ ഇറ്റലിക്കും സ്വിറ്റ്സർലൻഡിനും ജയം. ലീഗിൽ ഇറ്റലിയുടെ മൂന്നാം ജയമാണിത്.
വെയിൽസിനെ എതിരില്ലാത്ത ഒരുഗോളിനാണ് ഇറ്റലി തോൽപിച്ചത്. 39ാംമിനുറ്റിൽ മാസിയോ പെറ്റിനയാണ് ഗോൾ നേടിയത്.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയും തുർക്കിയും ഏറ്റമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലി വിജയിച്ചിരുന്നു. രണ്ടാം മാച്ച് ഡേയിൽ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങിയപ്പോഴും എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലി ജയിച്ചു.
സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 1-1ന് സമനില പിടിച്ച വെയിൽസ് തുർക്കിക്കെതിരായ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു.
ഒന്നിനെതിരെ മൂന്ന് ഗോളിന് തുർക്കിയെയാണ് സ്വിറ്റ്സർലൻഡ് തോൽപിച്ചത്. സ്വിറ്റ്സർലൻഡിന് വേണ്ടി ഷെഡ്രാൻ ഷാഖിരി ഇരട്ടഗോൾ നേടി.
ആറാം മിനുറ്റിൽ ഹാരിസ് സ്റ്റെഫോർവികിന്റെ ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് ആദ്യ ലീഡ് നേടിയത്. 28ാം മിനുറ്റിൽ ഷാഖിരിയുടെ ആദ്യ ഗോളിൽ ലീഡ് ഉയർത്തി. 62ാം മിനുറ്റിൽ ഇർഫാൻ ഖവേജി തുർക്കിക്ക് വേണ്ടി ഗോൾ മടക്കി. 68ാം മിനുറ്റിൽ ഷാഖിരിയുടെ ഗോളിലൂടെ സ്വിറ്റ്സർലൻറ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ ലീഡ് നേടി.
ഗ്രൂപ്പ് എയിൽ മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുമായി ഒന്നാമതാണ് ഇറ്റലി. നാല് പോയിന്റോടെ വെയിൽസാണ് രണ്ടാമത്. ഒരു പോയിന്റോടെ സ്വിറ്റ്സർലൻഡാണ് മൂന്നാമത്. തുർക്കി പോയിന്റ് ഒന്നുമില്ലാതെ നാലാമതാണ്.
Read More: UEFA EURO 2020: മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.
How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം
സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.