scorecardresearch

FIFA World Cup 2022 Semi Final: നാലില്‍ ആര് വാഴും? സെമി ഫൈനല്‍ മത്സരക്രമം, സമയം, സംപ്രേഷണ വിവരങ്ങള്‍

കരുത്തന്മാരുടെ വീഴ്ചയും കളിമികവുകൊണ്ട് മുന്നോട്ട് വന്ന ടീമുകളുടെ പ്രകടനവും കണ്ട ക്വാര്‍ട്ടറിന് ശേഷം വിശ്വകിരീട പോരാട്ടം സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്

കരുത്തന്മാരുടെ വീഴ്ചയും കളിമികവുകൊണ്ട് മുന്നോട്ട് വന്ന ടീമുകളുടെ പ്രകടനവും കണ്ട ക്വാര്‍ട്ടറിന് ശേഷം വിശ്വകിരീട പോരാട്ടം സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
FIFA World Cup, Semi Final

FIFA World Cup 2022: Semi Final Matches, Time, Live Streaming Details: കരുത്തന്മാരുടെ വീഴ്ചയ്ക്കും കളിമികവോടെ മുന്നോട്ട് വന്ന ഒരു കൂട്ടം ടീമുകളുടെ കുതിപ്പിനുമാണ് ഖത്തര്‍ ലോകകപ്പ് സാക്ഷിയായത്. ഒടുവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച നാല് ടീമുകള്‍ സെമി ഫൈനലിലെത്തിയിരിക്കുകയാണ്, അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, മൊറോക്കൊ.

Advertisment

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതമായിരുന്നു ഇരുവരും നേടിയത്. നെതര്‍ലന്‍ഡ്സിന്റെ അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിനെ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന അതിജീവിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ നായക മികവുകൂടി കണ്ട മത്സരം.

ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം മൊറോക്കോയ്ക്ക് ചേരുമോ എന്നാണ് ചോദ്യം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാലിറ്റി ഷൂട്ടൗട്ടിലും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. പ്രതിരോധക്കരുത്താണ് മൊറോക്കോയുടെ ആയുധം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സാണ് കൂട്ടത്തിലെ നാലാമന്‍. മുന്നില്‍ വന്ന ചെറുതും വലുതുമായ ടീമുകള്‍ തച്ചുടച്ചാണ് ഫ്രഞ്ച് പടയുടെ മുന്നേറ്റം.

ഫിഫ ലോകകപ്പ് സെമി ഫൈനല്‍ മത്സരക്രമം

ഡിസംബര്‍ 14

അര്‍ജന്റീന – ക്രൊയേഷ്യ
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Advertisment

ഡിസംബര്‍ 15

ഫ്രാന്‍സ് – മൊറോക്കൊ
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

തത്സമയ സംപ്രേഷണ വിവരങ്ങള്‍

എല്ലാ മത്സരങ്ങളുടേയും തത്സമയ സംപ്രേഷണം സ്പോര്‍ട്സ് 18 ചാനലില്‍ കാണാന്‍ കഴിയും. ജിയൊ സിനിമ ആപ്ലിക്കേഷനിലാണ് ലൈവ് സ്ട്രീമിങ്.

Argentina Croatia France Fifa World Cup 2022

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: