/indian-express-malayalam/media/media_files/uploads/2022/08/ceo-of-tesla-motors-elon-musk-says-he-is-buying-manchester-united-685680.jpg)
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങാനൊരുങ്ങുകയാണെന്ന് സ്പേസ് എക്സ് സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.
ഞാന്‍ മാഞ്ചസ്റ്റ് യുണൈറ്റഡിനെ വാങ്ങുന്നു, സ്വാഗതം, എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. എന്നാല്‍ മസ്ക് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. മസ്കോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ ട്വീറ്റ് സംബന്ധിച്ച് പ്രതികരിക്കാനും തയാറായിട്ടില്ല.
ഗ്ലേസര്‍ കുടുംബമാണ് യുണൈറ്റഡിനെ നിയന്ത്രിക്കുന്നത്. നാല് ബില്യണ്‍ പൗണ്ടിന് മുകളില്‍ ലഭിച്ചാല്‍ ഗ്ലേസേഴ്‌സ് ക്ലബ്ബ് വിൽക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ഡെയ്‌ലി മിറർ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.
നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്ന് പിന്മാറുന്നതിനായി ശ്രമിക്കുകയാണ് മസ്ക്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നാണ് യുണൈറ്റഡ്. 20 തവണയാണ് ടീം പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്. മൂന്ന് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ക്ലബ് ആറാമതായാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്, ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം കിരീടവും നേടി. മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ ഗ്ലേസേഴ്‌സിന് സാധിക്കാത്തത് ആരാധകർക്കിടയിൽ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ സ്റ്റോക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോൾ ഫുട്ബോൾ ക്ലബ്ബിന്റെ വിപണി മൂലധനം 2.08 ബില്യൺ ഡോളറായിരുന്നു. ടീമിന്റെ തിരിച്ചടികളില്‍ ഗ്ലേസേഴ്‌സിനെതിരെ യുണൈറ്റഡ് ആരാധകർ സമീപ വർഷങ്ങളിൽ പ്രതിഷേധിച്ചിരുന്നു. 2005 ൽ 790 മില്യൺ പൗണ്ടിനാണ് (955.51 മില്യൺ ഡോളർ) ഗ്ലേസേഴ്സ് ക്ലബ്ബിനെ സ്വന്തമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us