scorecardresearch

ഫുട്ബോൾ ആരാധകർ കണ്ണീരിൽ; മെസ്സി-റൊണാൾഡോ പോരാട്ടത്തിൽ ട്വിസ്റ്റ്

വ്യാഴാഴ്ച രാത്രി നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരത്തിൽ ലയണൽ മെസ്സിയും ഇൻ്റർ മയാമിയും സൗദി വമ്പന്മാരായ അൽ നസറിനെ നേരിടാനൊരുങ്ങുകയാണ്. പക്ഷേ ആരാധകർക്ക് നിരാശയേകി ഒരു ദുഃഖവാർത്തയാണ് പുറത്തുവരുന്നത്.

വ്യാഴാഴ്ച രാത്രി നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരത്തിൽ ലയണൽ മെസ്സിയും ഇൻ്റർ മയാമിയും സൗദി വമ്പന്മാരായ അൽ നസറിനെ നേരിടാനൊരുങ്ങുകയാണ്. പക്ഷേ ആരാധകർക്ക് നിരാശയേകി ഒരു ദുഃഖവാർത്തയാണ് പുറത്തുവരുന്നത്.

author-image
Sports Desk
New Update
ronaldo nazario, ronaldo, ronaldo messi, messi ronaldo, cristiano ronaldo, lionel messi, mohamed salah, eden hazard, neymar, kylian mbappe, ronaldo list, ronaldo messi cristiano, football news, റൊണാൾഡോ നസാരിയോ, റൊണാൾഡോ, റൊണാൾഡോ മെസ്സി, മെസ്സി റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മുഹമ്മദ് സലാ, ഈഡൻ ഹസാർഡ്, നെയ്മർ, കൈലിയൻ എംബപ്പേ, റൊണാൾഡോ ലിസ്റ്റ്, റൊണാൾഡോ മെസി ക്രിസ്റ്റ്യാനോ, ഫുട്ബോൾ വാർത്ത, ie malayalam, ഐഇ മലയാളം

ഫയൽ ചിത്രം

വ്യാഴാഴ്ച രാത്രി നടക്കുന്ന റിയാദ് സീസൺ കപ്പ് മത്സരത്തിൽ ലയണൽ മെസ്സിയും ഇൻ്റർ മയാമിയും സൗദി വമ്പന്മാരായ അൽ നസറിനെ നേരിടാനൊരുങ്ങുകയാണ്. പക്ഷേ ആരാധകർക്ക് നിരാശയേകി ഒരു ദുഃഖവാർത്തയാണ് പുറത്തുവരുന്നത്. നാളെ രാത്രി 11.30ന് നടക്കുന്ന 'ലാസ്റ്റ് ഡാൻസ്' മത്സരം അങ്ങനെയാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 

Advertisment

അൽ നസർ നായകനും സെൻട്രൽ സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാനാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സൗദി പ്രോ ലീഗ് ടീമിനായി കളിക്കാൻ നാളെ താരത്തിന് കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മാനേജർ ലൂയിസ് കാസ്ട്രോ പറഞ്ഞതായി ഗോൾ റിപ്പോർട്ട് ചെയ്തു.

Advertisment

38കാരനായ റൊണാൾഡോയുടെ കാലിലെ പേശികൾക്കാണ് പരിക്കുള്ളത്. അൽ നസറിന്റെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം നിരാശ പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി.

നാളത്തെ മത്സരത്തിൽ നായകനെ എങ്ങനെയെങ്കിലും കളിപ്പിക്കണമെന്നാണ് ആവശ്യം. ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് മാസങ്ങളായി ആരാധകർ കാത്തിരിക്കുകയാണ്.

പി എസ് ജി - സൗദി ഓൾ സ്റ്റാർസ് പ്രദർശന മത്സരത്തിലാണ് ഇരുവരും അവസാനമായി കളിച്ചത്. അന്ന് 4-3ന് മെസ്സിയുടെ സംഘം ജയിച്ചിരുന്നു. അതേസമയം, മെസ്സി നയിക്കുന്ന ഇന്റർ മയാമി കഴിഞ്ഞ തിങ്കളാഴ്ച 4-3ന് അൽ ഹിലാലിനോട് പൊരുതിത്തോറ്റിരുന്നു.

Read More

Lionel Messi Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: