/indian-express-malayalam/media/media_files/uploads/2021/02/Abudhabi.jpg)
ഫീൽഡർ ജഴ്‌സി ധരിക്കുന്നതിനിടെ ബൗണ്ടറി പിറന്നത് ക്രിക്കറ്റ് മൈതാനത്ത് ചിരിപടർത്തി. അബുദാബി ടി10 ലീഗ് മത്സരങ്ങൾക്കിടെയാണ് രസകരമായ സംഭവം. അബുദാബി ടീമിന്റെ റോഷൻ മുസ്‌തഫയാണ് ജഴ്‌സി മാറുന്നതിന്റെ തിരക്കിൽ ബോൾ പിടിക്കാൻ മറന്നുപോയത്. ബോളിന് പിന്നാലെ ഓടേണ്ട സമയത്ത് ജഴ്‌സി മാറുന്നതിലായിരുന്നു താരത്തിന്റെ മുഴുവൻ ശ്രദ്ധയും. അബുദാബിയിലെ ഷെയ്‌ഖ് സയിദ് സ്റ്റേഡിയത്തിലാണ് ടി10 ലീഗ് മത്സരങ്ങൾ നടക്കുന്നത്.
യുഎഇ ക്രിക്കറ്റ് ടീമിൽ ഏറെ അറിയപ്പെടുന്ന താരമാണ് മുസ്‌തഫ. യുഎഇ ടീമിനായി 39 ഏകദിനങ്ങളും 43 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി10 ലീഗിലെ അബുദാബി ടീമും നോർത്തേൺ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
Read Also: ഷോപ്പിങ് ഇഷ്ടമല്ല, കാരണം വെളിപ്പെടുത്തി ആലിയ ഭട്ട്
എതിർ ടീം അംഗങ്ങൾ മാത്രമല്ല സ്വന്തം ടീമിലെ താരങ്ങളും മുസ്‌തഫ ചെയ്യുന്നതു കണ്ട് പൊട്ടിച്ചിരിച്ചു. തൊട്ടുമുന്നിലൂടെ പന്ത് പോകുന്നത് കണ്ടിട്ടും മുസ്‌തഫ ജഴ്‌സി മാറുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകിയത്.
The T10 league really is special. pic.twitter.com/XYrz5um5ka
— Cricket Mate. (@CricketMate_) February 1, 2021
അതേസമയം, ആവേശകരമായ മത്സരത്തിൽ നോർത്തേൺ വാരിയേഴ്‌സ് അബുദാബിയെ തോൽപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us