scorecardresearch

ആരാധകന്റെ അപ്രതീക്ഷിത വരവ്, പേടിച്ച് പിന്നോട്ടേക്ക് നീങ്ങി വിരാട് കോഹ്‌ലി; വീഡിയോ

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം

author-image
Sports Desk
New Update
virat kohli, ie malayalam

ക്രിക്കറ്റ് മത്സരത്തിനിടയിൽ സുരക്ഷാവലയം മറികടന്ന് പലപ്പോഴും ആരാധകർ ഗ്രൗണ്ടിൽ എത്താറുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിനിടയിലും ഇത്തരമൊരു സംഭവമുണ്ടായി. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആരാധകനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കെത്തിയത്.

Advertisment

Read More: വിമർശകർക്കായി പൃഥ്വി ‘ഷോ’; വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. കോഹ്‌ലിയെ കാണാനായി ആരാധകൻ ഓടിവരികയായിരുന്നു. അപ്രതീക്ഷിതമായി ഒരാൾ തന്റെ അടുത്തേക്ക് ഓടിവരുന്നതു കണ്ട കോഹ്‌ലി പെട്ടെന്ന് ഭയക്കുകയും പിന്നോട്ടേക്ക് നീങ്ങുകയും ചെയ്തു. ആരാധകനോട് തിരികെ പോകാൻ ആംഗ്യത്തിലൂടെ നിർദേശിക്കുകയും ചെയ്തു. കോഹ്‌ലിയുടെ നിർദേശപ്രകാരം ആരാധകൻ തിരികെ ഗ്യാലറിയിലേക്ക് പോവുകയും ചെയ്തു.

Advertisment

കോവിഡിനെ തുടർന്ന് കനത്ത സുരക്ഷയിലാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. കളിക്കാരെ കാണാൻ ആരെയും അനുവദിക്കാറില്ല. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കി.

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: