/indian-express-malayalam/media/media_files/uploads/2021/05/rahul-dravid.jpg)
ജയ്‌പൂർ: ഓരോ ഫോർമാറ്റിലേക്കും വ്യത്യസ്ത ടീമുകളെ ഇറക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നില്ലെന്ന് ഇന്ത്യയുടെ പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡ്. എല്ലാ ഫോർമാറ്റുകളിലും തിളങ്ങാൻ കഴിയുന്ന താരങ്ങൾ ഉണ്ടെന്നും എന്നാൽ കളിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
"ഞാൻ വിവിധ ഫോർമാറ്റുകളിലേക്ക് വ്യത്യസ്ത ടീമുകളെ നോക്കുന്നില്ല. ഓരോ ഫോർമാറ്റിൽ മാത്രം കളിക്കുന്ന ചില കളിക്കാരുണ്ട്. രോഹിതിനെ പോലെ ഒരാൾ മൂന്ൻ ഫോർമാറ്റുകളിലും കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ കളിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകും" ന്യൂസീലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ നടക്കുന്ന പരമ്പരയിൽ പല താരങ്ങൾക്കും വിശ്രമം അനുവദിച്ചുകൊണ്ടാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ ഇറങ്ങുന്നത്.
വിരാട് കോഹ്‌ലിക്ക് ടി20 പരമ്പരയിലും ആദ്യ ടെസ്റ്റിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനാൽ ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെ ആയിരിക്കും ഇന്ത്യയെ നയിക്കുക. ബുംറ, മുഹമ്മദ് ഷമി എന്നിവർക്കും ടി20യിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ടി20 ക്യാപ്റ്റനായ രോഹിത് ശർമ്മയ്ക്കും കീപ്പർ റിഷഭ് പന്തിനും ടെസ്റ്റ് പരമ്പരയിലും ജഡേജക്ക് ടി20യിലുമാണ് വിശ്രമം നൽകിയിരിക്കുന്നത്.
📸 📸: Some snapshots from #TeamIndia's 1⃣st practice session in Jaipur last evening. #INDvNZpic.twitter.com/LcQsQVVNuR
— BCCI (@BCCI) November 16, 2021
Also Read: ഇന്ത്യ-ന്യൂസീലൻഡ്: രോഹിത്-ദ്രാവിഡ് യുഗത്തിൽ ടി20യിൽ പുതിയ മാറ്റങ്ങൾക്ക് ശ്രമിച്ച് ഇന്ത്യ
11 ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, എട്ട് ടി20കളും 13 ഐപിഎൽ മത്സരങ്ങളും ഈ വർഷം കളിച്ച രോഹിത് ശർമ്മ കളിക്കാർക്ക് ഇടക്കിടെ അവരെ വീണ്ടും ചാർജ് ചെയ്യുന്നതിന് ഇടവേളകൾ ആവശ്യമാണെന്ന് പറഞ്ഞു.
"ജോലിഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കളിക്കാർ യന്ത്രങ്ങൾ അല്ല. എപ്പോഴും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അവർക്കാവില്ല. വിശ്രമം ആവശ്യമാണ്. ഞങ്ങൾ കളിക്കാർക്ക് വിശ്രമം നൽകുന്നുണ്ട്. എല്ലാവരും പുതിയ വെല്ലുവിളികൾക്ക് തയ്യാറായിരിക്കണം എന്ന് ഞങ്ങൾക്കുണ്ട്." അദ്ദേഹം പറഞ്ഞു.
ഐസിസി ട്രോഫികൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടായ കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിന് പിന്നലെയാണ് ദ്രാവിഡ് മുഖ്യ പരിശീലകനായി എത്തുന്നത്.
"നിങ്ങൾ പരിശീലിപ്പിക്കുന്ന ടീമുകൾ വ്യത്യസ്തത ചലഞ്ചുകളുമായാകും വരിക. കളിക്കാരെ അടുത്ത് അറിയാനും അവർക്ക് എന്താണ് വേണ്ടതെന്ന് അറിയാനുമുള്ള സമയമാണിത്. അതാണ് എന്റെ രീതി" മുൻ ഇന്ത്യൻ ക്യാപ്റ്ററും ദേശിയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമായിരുന്ന രാഹുൽ ദ്രാവിഡ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.