/indian-express-malayalam/media/media_files/uploads/2020/11/Kapil-Dev-and-kohli.jpg)
ഇന്ത്യൻ ക്രിക്കറ്റ്ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ചില മത്സരങ്ങളിൽ നിന്ന് നായകൻ വിരാട് കോഹ്ലിക്ക് പറ്റേണിറ്റി ലീവ് (പിതൃത്വ അവധി) നൽകിയതിൽ പ്രതികരണമറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഐക്കണും ഇന്ത്യയെ ആദ്യ ലോകകപ്പ് വിജയത്തിലെത്തിച്ച ക്യാപ്റ്റനുമായി കപിൽ ദേവ്. എന്നാൽ മുൻവർഷങ്ങളിൽ പിതൃത്വ അവധിപോലൊരു കാര്യം ലഭിക്കുന്നത് അസാധ്യമായിരുന്നെന്നും കപിൽദേവ് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നതായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വിവിഎസ് ലക്ഷ്മണും പറഞ്ഞു. 2006-07 ൽ ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിൽ പങ്കെടുക്കവെ ലക്ഷ്മമണിന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനം. ജനനസമയത്ത് പത്നിക്കും കുഞ്ഞിനും ഒപ്പമുണ്ടാവാൻ ലക്ഷ്മണിന് കഴിഞ്ഞിരുന്നില്ല.
Read More: ആ തുറിച്ചുനോട്ടത്തിന് ശേഷം; കോഹ്‌ലിയുടെ പെരുമാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സൂര്യകുമാർ
ഡിസംബർ മുതൽ ജനുവരി വരെ ഓസ്‌ട്രേലിയയിൽ നടക്കുന്ന നാല് ടെസ്റ്റുകളിൽ മൂന്നെണ്ണം കോഹ്‌ലിക്ക് നഷ്ടമാകും. പത്നിയും ചലച്ചിത്രതാരവുമായ അനുഷ്ക ശർമ്മയുടെ പ്രസവസമയത്തേക്ക് കോഹ്ലിക്ക് അവധി ലഭിച്ചതിനാലാണത്.
കോഹ്‌ലിയുടെ അഭാവം യഥാർത്ഥത്തിൽ ഇന്ത്യൻ കളിക്കാർക്ക് നല്ലതാണെന്ന തരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടിരുന്നു.
"വിരാട് ഇല്ലാതിരുന്നപ്പോഴെല്ലാം ഇന്ത്യ വിജയിച്ചിട്ടുണ്ട്, ഓസ്‌ട്രേലിയയ്‌ക്കെതിരായ ധർമ്മശാല ടെസ്റ്റ്, അഫ്ഗാനിസ്ഥാൻ ടെസ്റ്റ്, നിഡാഹാസ് ട്രോഫി അല്ലെങ്കിൽ 2018 ലെ ഏഷ്യാ കപ്പ് എന്നിവയിലായാലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ കളിക്കാർ അവരുടെ ഗെയി ഉയർത്താൻ പ്രവണത കാണിക്കുന്നു ചുറ്റും ഇല്ല. അദ്ദേഹത്തിന്റെ അഭാവം പരിഹരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു, ”ഗവാസ്കർ വെള്ളിയാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട് യോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.