scorecardresearch

പിന്നെ എന്നെ കുറ്റം പറയരുത്; ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

പുറത്താക്കാൻ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിൻ എന്നാൽ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്

പുറത്താക്കാൻ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിൻ എന്നാൽ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്

author-image
Sports Desk
New Update
Ravichandran Ashwin, രവിചന്ദ്രൻ അശ്വിൻ, Aaron Finch, ആരോൺ ഫിഞ്ച്, Mankading, മങ്കാദിങ്, ipl 2020, ഐപിഎൽ 2020, iemalayalam, ഐഇ മലയാളം

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

Advertisment

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ നോൺ സ്‌ട്രൈക്കർ ബാറ്റ്‌സ്മാൻ ആരോൺ ഫിഞ്ചിന് അശ്വിൻ മങ്കാദിങ് മുന്നറിയിപ്പ് നൽകിയിരുന്നു.

മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്ന് അശ്വിൻ വ്യക്തമാക്കിയത്.

Advertisment

” ഞാൻ തുറന്നുപറയട്ടെ 2020 ലേക്കുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണിത്. ഇത് ഔദ്യോഗികമാണ് പിന്നീടെന്നെ കുറ്റപ്പെടുത്തരുത്. എന്തുതന്നെയായാലും ഞാനും പോണ്ടിങും ഫിഞ്ചും നല്ല സുഹൃത്തുക്കളാണ് ” ട്വിറ്ററിൽ അശ്വിൻ കുറിച്ചു.

കഴിഞ്ഞവര്‍ഷം ഐപിഎല്ലില്‍ അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് അശ്വിന്റെ മങ്കാദിങ്ങിന് ഇരയായത്. മങ്കാദിങ് ശരിയോ എന്ന തർക്കം തുടരുന്നതിനിടെയാണ് അശ്വിന്റെ ട്വീറ്റ്.

Read More: IPL 2020-RCB vs DC Live Cricket Score: നാല് വിക്കറ്റെടുത്ത് റബാദ; ബാംഗ്ലൂരിനെ തകർത്ത് ഡൽഹി

ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോള്‍ മങ്കാദിങ് വേണ്ടെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് ആദ്യമേ വ്യക്തമാക്കിക്കഴിഞ്ഞു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ മങ്കാദിങ് അവസരം മനഃപൂര്‍വം വേണ്ടെന്നുവെച്ച അശ്വിനെ ആരാധകര്‍ കണ്ടിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ചുവടുവെച്ച ബാംഗ്ലൂരിനെ ഒരുനിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അശ്വിന്‍ മങ്കാദിങ് നടത്താതെ പിന്തിരിഞ്ഞത്. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഈ സംഭവം. ക്രീസില്‍ ദേവ്ദത്തും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരോണ്‍ ഫിഞ്ചുമായിരുന്നു.

പന്തെറിയാന്‍ ഒരുങ്ങിയ അശ്വിന്‍ ഫിഞ്ച് ക്രീസ് വിട്ടകലുന്നത് ആദ്യമെ തിരിച്ചറിയുകയും ബൗളിങ് ആക്ഷന്‍ പാതിവഴിയില്‍ നിർത്തി ഫിഞ്ചിനോട് ക്രീസില്‍ തിരിച്ചുകയറാൻ ആവശ്യപ്പെടുകയും ചെയ്തു.

പുറത്താക്കാൻ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിൻ എന്നാൽ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്. മത്സരത്തിൽ 59 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

ഡൽഹി ഉയർത്തിയ 197 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ.

Ravichandran Ashwin Aaron Finch Ipl 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: