scorecardresearch
Latest News

IPL 2020-RCB vs DC Live Cricket Score: നാല് വിക്കറ്റെടുത്ത് റബാദ; ബാംഗ്ലൂരിനെ തകർത്ത് ഡൽഹി

ബാംഗ്ലൂരിന് വേണ്ടി നായകൻ കോഹ്ലി അല്ലാതെ ആർക്കും ഭേദഗപ്പെട്ട സ്കോർ നേടാനായില്ല

IPL 2020-RCB vs DC Live Cricket Score: നാല് വിക്കറ്റെടുത്ത് റബാദ; ബാംഗ്ലൂരിനെ തകർത്ത് ഡൽഹി

IPL 2020-RCB vs DC Live Cricket Score: 197 റൺസിന്റെ വിജയലക്ഷ്യമുയർത്തിയ ഡൽഹിക്കുമുൻപിൽ പിടിച്ചുനിൽക്കാനാവാതെ ബാംഗ്ലൂർ. ഐപിഎല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഡൽഹി കാപിറ്റൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ  59 റൺസിനാണ് ഡൽഹി തോൽപിച്ചത്. സീസണിൽ ഡൽഹിയുടെ നാലാം ജയമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി നായകൻ വിരാട് കോഹ്ലി അല്ലാതെ ആർക്കും ഭേദഗപ്പെട്ട സ്കോർ നേടാനായില്ല. 39 പന്തിൽ നിന്ന് 43 റൺസാണ് കോഹ്ലി നേടിയത്. ഓപ്പണർ ദേവ്ദത്ത് പടിക്കൽ ആറ് പന്തിൽ നിന്ന് നാല് റൺസ് മാത്രം നേടി പുറത്തായി.  ആരോൺ ഫിഞ്ച് 14 പന്തിൽ നിന്ന് 13 റൺസ് നേടി. ഡിവില്ലേഴ്സിന് ഒൻപത് റൺസ് മാത്രമാണ് നേടാനായത്.  മൊയിൻ അലി 11 റൺസും ശിവം ദുബെ 11 റൺസും വാഷിങ്ടൺ സുന്ദർ 17 റൺസും നേടി. നവ്ദീപ് സൈനി 12 റൺസ് നേടി.

ഡൽഹിയുടെ ബൗളിങ് നിര ബാംഗ്ലൂരിന്റെ ഇന്നിങ്സിൽ ശക്തമായ വെല്ലുവിളി ഉയർത്തി. ബാംഗ്ലൂരിന് വേണ്ടി കാസിഗോ റബാദ നാല് വിക്കറ്റെടുത്തു. നോർജയും അക്സർ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു.

തകർപ്പനടികളുമായി വെടിക്കെട്ട് തുടക്കം സമ്മാനിച്ച യുവതാരം പൃഥ്വി ഷായുടെ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ 197 റൺസ് വിജയലക്ഷ്യം ഒരുക്കി ഡൽഹി ക്യാപിറ്റൽസ്. നിശ്ചിത ഓവറിൽ നാല് നഷ്ടത്തിലാണ് ഡൽഹി 196 റൺസ് അടിച്ചെടുത്തത്. ഷാ പുറത്തായതോടെ പതുങ്ങിയ ഡൽഹി സ്കോർബോർഡ് അവസാന ഓവറുകളിൽ മാർക്കസ് സ്റ്റൊയിനിസും തകർത്തടിച്ച് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ആദ്യ ഓവർതൊട്ട് ഷാ തകർത്തടിച്ചു. ശിഖർ ധവാനും മികച്ച പിന്തുണ നൽകിയതോടെ ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പിറന്നു. 23 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 42 റൺസെടുത്ത ഷായെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ 32 റൺസുമായി ധവാനും 11 റൺസെടുത്ത നായകനും വിണതോടെ ക്യാപിറ്റൽസിന്റെ സ്കോറിങ് വേഗത കുറഞ്ഞു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന പന്ത് – സ്റ്റൊയിനിസ് സഖ്യം ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ഡൽഹിക്ക് പുനർജീവനുണ്ടായി. അർധസെഞ്ചുറിയുമായി സ്റ്റൊയിനിസ് പുറത്താകാതെ നിന്നപ്പോൾ പന്തിന്റെ ഇന്നിങ്സ് 37 റൺസിൽ അവസാനിച്ചു. സ്റ്റൊയിനിസ് 53 റൺസും ഹെറ്റ്മയർ 11 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് XI: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മയർ, മാർക്കസ് സ്റ്റൊയിനിസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാഡ, എ നോർഷെ, എച്ച് പട്ടേൽ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലെയിങ് XI: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, മൊയിൻ അലി, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഇസുറു ഉദാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl 2020 rcb vs dc live cricket score