scorecardresearch

കാണികളെ രസിപ്പിക്കൽ മാത്രമല്ല ടെസ്റ്റ്, ഡേ-നൈറ്റ് മത്സരത്തിൽ അതൃപ്തി അറിയിച്ച് വിരാട് കോഹ്‌ലി

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യത്തെ ഡേ-നൈറ്റ് മത്സരം കളിക്കുന്നത്

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യത്തെ ഡേ-നൈറ്റ് മത്സരം കളിക്കുന്നത്

author-image
Sports Desk
New Update
Virat Kohli, ie malayalam

കൊൽക്കത്ത: ഇന്ത്യ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‌ലിക്ക് അതൃപ്തി. ഡേ-നൈറ്റ് മത്സരങ്ങൾ തുടർന്നു കൊണ്ടുപോകാൻ കോഹ്‌ലിക്ക് താൽപര്യമില്ല. ഇക്കാര്യം വാർത്താസമ്മേളനത്തിലാണ് കോഹ്‌ലി വ്യക്തമാക്കിയത്.

Advertisment

''എന്റെ അഭിപ്രായത്തിൽ, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുളള ഒരേയൊരു മാർഗമായി ഇത് മാറരുത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ആദ്യ മോണിങ് സെഷനിലെ ആവേശം നിങ്ങൾക്ക് നഷ്ടപ്പെടും. ടെസ്റ്റ് ക്രിക്കറ്റിലേക്ക് നിങ്ങൾക്ക് ആവേശം കൊണ്ടുവരാൻ കഴിയും, പക്ഷേ കാണികളെ രസിപ്പിക്കൽ മാത്രമല്ല ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റിന്റെ വിനോദം എന്നത് ഒരു ബാറ്റ്സ്മാൻ ഒരു സെഷനെ അതിജീവിക്കാൻ ശ്രമിക്കുന്നതോ അല്ലെങ്കിൽ ഒരു ബോളർ ബാറ്റ്സ്മാനെ പുറത്താക്കാൻ കാട്ടുന്ന ശ്രമങ്ങളോ ആണ്'' കോഹ്‌ലി പറഞ്ഞു.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യത്തെ ഡേ-നൈറ്റ് മത്സരം കളിക്കുന്നത്. ബംഗ്ലാദേശാണ് എതിരാളികൾ. മത്സരം കാണാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എത്തും.

''എന്തായാലും പിങ്ക്-ബോൾ ടെസ്റ്റ് കളിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. പിങ്ക് ബോൾ ഉപയോഗിച്ച് കളിക്കുന്നത് അത്ര എളുപ്പമല്ല. ആദ്യ മണിക്കൂർ വളരെ ആവേശകരമാകുമെന്ന് ഞാൻ കരുതുന്നു, കാരണം എനർജി ലെവൽ വളരെ കൂടുതലും കാണികളുടെ ആവേശവും ഉയർന്നതായിരിക്കും. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് ചരിത്രപ്രധാനമായ സന്ദർഭമാണ്, അങ്ങനെയൊരു തുടക്കത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്'' കോഹ്‌ലി പറഞ്ഞു. ടെസ്റ്റ് സീരീസിൽ ഡേ-നെറ്റ് മത്സരങ്ങൾ ആകാമെങ്കിലും, അത് തുടർച്ചയാക്കരുതെന്നും കോഹ്‌ലി പറഞ്ഞു.

Advertisment

Read Also: കൊൽക്കത്തയിൽ ‘പിങ്ക്’ ഉരുളുമ്പോൾ; ചുവപ്പ് – പിങ്ക് പന്തുകൾ തമ്മിലുള്ള വ്യത്യാസമറിയാം

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ്. നവംബർ 22ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന മത്സരം ശ്രദ്ധ നേടുന്നത് വാശിയേറിയ പോരാട്ടംകൊണ്ടോ? നായകൻ വിരാട് കോഹ്‌ലിയുടെയും മായങ്കിന്റെയുമൊക്കെ ബാറ്റിങ് മികവുകൊണ്ടോ, ബോളർമാരുടെ അറ്റാക്കിങ് മികവുകൊണ്ടോ മാത്രമാകില്ല. പകലും രാത്രിയുമായി നടക്കുന്ന മത്സരമെന്ന നിലയിൽ കൂടിയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സാധാരണയായി ഉപയോഗിച്ചുപോരുന്ന ചുവപ്പ് പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിച്ചായിരിക്കും മത്സരം.

പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പിങ്ക് നിറത്തിലുള്ള പന്ത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായിട്ടല്ല പിങ്ക് പന്ത് ഉപയോഗിച്ച് മത്സരം നടക്കുന്നത്. എന്നാൽ ഇന്ത്യ-ബംഗ്ലാദേശ് താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അനുഭവമാണ്. അതുകൊണ്ട് തന്നെ ആരാധകർക്കും താരങ്ങൾക്കും ആകാംക്ഷകളും പ്രതീക്ഷകളുമേറെയാണ്. ഇത്തരത്തിലുള്ള പ്രതീക്ഷകൾ പങ്കുവച്ച് താരങ്ങൾ നേരത്തെ സമൂമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

Test Match Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: