scorecardresearch

IPL 2020: സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി; ടൂര്‍ണമെന്റ് നഷ്ടമാകും

IPL 2020: മീഡിയം പേസറായ ഇന്ത്യന്‍ ടീം അംഗം അടക്കം സി എസ് കെ ടീമില്‍ അനവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയെന്ന വാര്‍ത്ത വന്നത്

IPL 2020: മീഡിയം പേസറായ ഇന്ത്യന്‍ ടീം അംഗം അടക്കം സി എസ് കെ ടീമില്‍ അനവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയെന്ന വാര്‍ത്ത വന്നത്

author-image
WebDesk
New Update
suresh raina out of ipl 2020, ipl 2020 suresh raina, suresh raina out of ipl 2020, raina out of ipl

IPL 2020: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് (സി എസ് കെ) തിരിച്ചടിയായി മധ്യ നിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് മടക്കം.

Advertisment

ചെന്നൈയില്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം ആറ് ദിവസത്തെ പരിശീലനം നടത്തിയശേഷമാണ് റെയ്‌ന ടീമിനൊപ്പം ദുബായിലെത്തിയത്. ഐപിഎല്‍ 2020 സീസണ്‍ പൂര്‍ണമായും അദ്ദേഹത്തിന് നഷ്ടമാകും.

സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഐപിഎല്‍ സീസണില്‍ പൂര്‍ണമായും അദ്ദേഹത്തെ ലഭിക്കുകയില്ലെന്നും സി എസ് കെ സിഇഒ കെ സ് വിശ്വനാഥന്‍ പറഞ്ഞു. സുരേഷ് റെയ്‌നയ്ക്കും കുടുംബത്തിനും ഈ കാലയളവില്‍ ടീം പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയം പേസറായ ഇന്ത്യന്‍ ടീം അംഗം അടക്കം സി എസ് കെ ടീമില്‍ അനവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയെന്ന വാര്‍ത്ത വന്നത്. പരിമിത ഓവറുകളില്‍ കളിക്കുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെ കൂടാതെ ചില നെറ്റ് ബൗളര്‍മാര്‍, ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ ടീമിലെ അംഗങ്ങള്‍, ഒരു ടീം ഒഫീഷ്യല്‍ തുടങ്ങിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Advertisment

Read Also: IPL 2020: ഇന്ത്യൻ താരമുൾപ്പടെ ഒന്നിലധികം ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച പരിശീലനം പുനരാരംഭിക്കാന്‍ ഇരിക്കവേയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, സെപ്തംബര്‍ ഒന്നുവരെ പരിശീലനം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. രോഗം ബാധിച്ചവര്‍ ബയോ-ബബിളിന് പുറത്ത് 14 ദിവസത്തെ സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു.

ഓഗസ്റ്റ് 15-ന് എംഎസ് ധോണിക്കൊപ്പമാണ് 33 വയസ്സുകാരനായ റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓഗസ്റ്റ് 21-നാണ് ദുബായിലേക്ക് ടീമിനൊപ്പം യാത്ര തിരിച്ചത്. ടീം അംഗങ്ങള്‍ ഐസോലേഷനില്‍ കഴിയുന്നു.

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് യുഎഇയിലേക്ക് വേദി മാറ്റിയ ഐപിഎല്‍ 2020 സെപ്തംബര്‍ 19-നാണ് ആരംഭിക്കുന്നത്.

Read in English: CSK’s Suresh Raina returns to India, will remain unavailable for IPL 2020

Chennai Super Kings Ipl 2020 Suresh Raina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: