scorecardresearch

Cristiano Ronaldo: കയ്യിൽ മൂന്നാം കിരീടം; മെസിക്ക് റൊണാൾഡോയുടെ മുന്നറിയിപ്പ്; ഹൃദയം നിറഞ്ഞ് ആരാധകർ

Cristiano Ronaldo Nations League Final Portugal: നേഷൻസ് ലീഗ് കിരീട നേട്ടത്തിലേക്ക് എത്തുന്നതിന് മുൻപായുള്ള പ്രസ് കോൺഫറൻസിലാണ് മെസിയോടായുള്ള റൊണാൾഡോയുടെ വാക്കുകൾ വന്നത്

Cristiano Ronaldo Nations League Final Portugal: നേഷൻസ് ലീഗ് കിരീട നേട്ടത്തിലേക്ക് എത്തുന്നതിന് മുൻപായുള്ള പ്രസ് കോൺഫറൻസിലാണ് മെസിയോടായുള്ള റൊണാൾഡോയുടെ വാക്കുകൾ വന്നത്

author-image
Sports Desk
New Update
Cristiano Ronaldo With Nations League Trophy and Lionel Messi

Cristiano Ronaldo With Nations League Trophy and Lionel Messi Photograph: (Cristiano Ronaldo, Lionel Messi, Instagram)

Cristiano Ronaldo Portugal Uefa Nations League Win: രണ്ട് നേഷൻസ് ലീഗ് കിരീടം, ഒരു യൂറോ കപ്പ്..പോർച്ചുഗലിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീട നേട്ടം ഇങ്ങനെ. സ്പെയ്നിന് എതിരെ മെൻഡെസിന്റെ സമനില ഗോൾ വന്നത് റൊണാൾഡോ നടത്തിയ മുന്നേറ്റത്തിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ സ്പെയ്നിനെ പോർച്ചുഗൽ സമനിലയിൽ തളച്ചത് റൊണാൾഡോയുടെ ഗോൾ ബലത്തിലും. ഇതോടെ 2026 ലോകകപ്പ് കളിക്കാൻ പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോയും പറക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതിനിടയിൽ നേഷൻസ് ലീഗ് കിരീട നേട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് അർജന്റീനയുടെ ഇതിഹാസ താരം മെസിയോടായി റൊണാൾഡോ പറഞ്ഞ വാക്കുകളും ആരാധകുടെ ഹൃദയം തൊട്ടു. റൊണാൾഡോയുടെ കിരീട നേട്ടത്തോടെ അത് വീണ്ടും വൈറലായി. ഈ വരുന്ന ലോകകപ്പിൽ കരുത്ത് നിറച്ച് താനും പോർച്ചുഗലും കിരീട പോരിന് ഇറങ്ങുമെന്ന മുന്നറിയിപ്പ് കൂടി ഈ കിരീട നേട്ടത്തിലൂടെ മെസിക്ക് റൊണാൾഡോ നൽകുന്നു. 

Advertisment

നേഷൻസ് ലീഗ് കിരീട നേട്ടത്തിന് മുൻപായി വന്ന പ്രസ് കോൺഫറൻസിലാണ് മെസിയോടായുള്ള റൊണാൾഡോയുടെ വാക്കുകൾ വന്നത്. "ഞാൻ എല്ലായ്പ്പോഴും മെസിയെ ബഹുമാനിച്ചിട്ടുണ്ട്. ഒരു എതിരാളിയായിട്ടല്ല മെസിയെ കണ്ടിരിക്കുന്നത്, ഒരു വ്യക്തിയായിട്ടാണ്. ഫുട്ബോളിനായി അവിശ്വസനീയമായ കാര്യങ്ങൾ മെസി ചെയ്തിട്ടുണ്ട്," മുഖത്ത് നിറഞ്ഞ ചിരിയുമായി മെസിയെ കുറിച്ച് റൊണാൾഡോ പറഞ്ഞു.

Also Read: മിന്നിത്തിളങ്ങി റൊണാൾഡോ; യുവേഫ നേഷൻസ് ലീഗിൽ കപ്പടിച്ച് പോർച്ചുഗൽ

Advertisment

"അർജന്റീന സന്ദർശിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ജോർജീന അർജന്റീനയിൽ നിന്നായത് കൊണ്ടല്ല. കാരണം എനിക്ക് മെസിയോടും ആ രാജ്യത്തിനോടും വലിയ ബഹുമാനം ഉണ്ട്," റൊണാൾഡോ മനസ് തുറന്ന് പറഞ്ഞു. 

Also Read:ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും

ക്ലബ് കരിയറിലെ ഭാവിയെ കുറിച്ചും റൊണാൾഡോ പ്രതികരിച്ചു. ജീവിതം എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് നോക്കട്ടെ എന്നാണ് പോർച്ചുഗൽ ഇതിഹാസ താരം പറഞ്ഞത്.  യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ വല കുലുക്കിയതോടെ റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള ഗോൾ നേട്ടം 138ലേക്ക് എത്തി. സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിനെ തുടർന്ന് റൊണാൾഡോയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്കെടുക്കാനായിരുന്നില്ല.

Also Read: റൊണാൾഡോ തുടരും? അതിനാൽ മാനെയെ ഒഴിവാക്കുന്നു; ഞെട്ടിക്കുന്ന നീക്കവുമായി അൽ നസർ

21ാം മിനിട്ടിൽ സ്‌പെയിനിൻറെ മാർട്ടിൻ സുബി മെൻഡിയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ 25ാം മിനിട്ടിൽ ന്യൂനോ മെൻഡസ് പോർച്ചുഗലിനായി ആദ്യ ഗോളടിച്ചു. 45ാം മിനിട്ട് വരെ മത്സരം സമനിലയിൽ തുടർന്നു. പക്ഷേ ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് നേടാൻ സ്‌പെയിന് കഴിഞ്ഞു. 

മൈക്കൽ ഒയാർ സബാൽ സ്‌പെയിനിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്ന സ്‌പെയിനെ പിടിച്ചു കെട്ടിയത് റൊണാൾഡോ നേടിയ ഗോളാണ്. 61ാം മിനിട്ടിലാണ് ആ നിർണായക ഗോൾ പിറന്നത്. ഇതോടെ 2-2 എന്ന നിലയിലായി.

Read More

എന്റെ മകനെ പോലെയാണ് ലാമിൻ യമാൽ'; ഹൃദയം തൊട്ട്, സാമ്യങ്ങൾ ചൂണ്ടി റൊണാൾഡോ

Cristiano Ronaldo Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: