scorecardresearch

രോഹിത്തിന് പകരം ഹാർദിക് മുംബൈ ക്യാപ്റ്റനാകുമോ?

ടി20 കരിയറിന്റെ അവസാനമെത്തിയ രോഹിത് ശർമ്മ മുംബൈ ക്യാപ്റ്റൻസി ഉപേക്ഷിക്കുമോയെന്ന് വ്യക്തമല്ല. 36കാരനായ രോഹിത്ത് ടി20 ഫോർമാറ്റുകളിൽ നിന്ന് പതിയെ പിന്മാറാനുള്ള ഒരുക്കമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ടി20 കരിയറിന്റെ അവസാനമെത്തിയ രോഹിത് ശർമ്മ മുംബൈ ക്യാപ്റ്റൻസി ഉപേക്ഷിക്കുമോയെന്ന് വ്യക്തമല്ല. 36കാരനായ രോഹിത്ത് ടി20 ഫോർമാറ്റുകളിൽ നിന്ന് പതിയെ പിന്മാറാനുള്ള ഒരുക്കമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hardik pandya | Rohit Sharma | Mumbai Indians

ഫൊട്ടോ: എക്സ്/ ഹാർദിക് പണ്ഡ്യ, രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിലേക്കുള്ള തന്റെ തിരിച്ചുവരവിലെ ആഹ്ളാദം മറച്ചുവയ്ക്കാതെ ഹാർദിക് പാണ്ഡ്യ. ചരിത്രപരമായ ട്രേഡിങ്ങിലൂടെയാണ് മുൻ ഗുജറാത്ത് ക്യാപ്റ്റൻ മുംബൈയുടെ ആകാശനീലിമയിലേക്ക് തിരിച്ചെത്തുന്നത്. "ഇത് അത്ഭുതകരമായ നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവരികയാണ്. മുംബൈ, വാംഖഡെ, പൾട്ടൻ. തിരിച്ചുവന്നതിൽ വലിയ സന്തോഷം തോന്നുന്നു" ഹാർദിക് എക്സിൽ കുറിച്ചു.

Advertisment

നവംബർ 26ന് ഗുജറാത്ത് ടീമിൽ നിലനിർത്തിയെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പാണ്ഡ്യ പിറ്റേന്ന് മുംബൈയുടെ നീല ജഴ്സിയിൽ അവതരിക്കുന്നത്. ഇതിന് പിന്നാലെ യുവ ഓപ്പണറായ ശുഭ്മൻ ഗില്ലിനെ ഗുജറാത്ത് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. കോച്ച് ആശിഷ് നെഹ്റയുമായി കഴിഞ്ഞ സീസണിന് അവസാനം ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണോ ഹാർദിക് ഗുജറാത്ത് വിട്ടതെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

റെക്കോഡ് തുകയ്ക്കാണ് പാണ്ഡ്യയെ മുംബൈ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ചിരിക്കുന്നത്. ഇത് എത്രയാണെന്ന് ടീം അധികൃതർ പുറത്തുവിട്ടിട്ടില്ല. ടി20 കരിയറിന്റെ അവസാനമെത്തിയ രോഹിത് ശർമ്മ മുംബൈ ക്യാപ്റ്റൻസി ഉപേക്ഷിക്കുമോയെന്ന് വ്യക്തമല്ല. 36 വയസ്സിലെത്തി നിൽക്കുന്ന രോഹിത്ത് ടി20 ഫോർമാറ്റുകളിൽ നിന്ന് പതിയെ പിന്മാറാനുള്ള ഒരുക്കമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Advertisment

പരിക്കിന്റെ പിടിയിലുള്ള ഹാർദിക് ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ കളിക്കുമോയെന്ന് വ്യക്തമല്ല. അങ്ങനെയെങ്കിൽ രോഹിത് തന്നെ നായകനാകാനും സാധ്യതയേറെയാണ്. ഇനി സൂര്യകുമാർ യാദവിനെ താൽക്കാലിക നായകനാക്കി നിർത്തി ഹാർദിക് തിരിച്ചെത്തുമ്പോൾ നായകപദവി വെച്ചുമാറാനും സാധ്യതകളേറെയാണ്.

കളിക്കുന്ന ഏത് ടീമിനും ഹാർദിക് മികച്ച ബാലൻസ് നൽകുമെന്ന് ടീം മാനേജ്മെന്റിന്റെ ഭാഗമായ ആകാശ് അംബാനി പറഞ്ഞു. “ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുവരുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. ഇതൊരു സന്തോഷകരമായ ഹോം കമിങ് ആണ്. അവൻ കളിക്കുന്ന ഏത് ടീമിനും മികച്ച ബാലൻസ് നൽകുന്നു. മുംബൈ ഇന്ത്യൻസ് കുടുംബവുമായുള്ള ഹാർദിക്കിന്റെ ആദ്യ പങ്കാളിത്തം വൻ വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ അദ്ദേഹം കൂടുതൽ വിജയം കൈവരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ആകാശ് അംബാനി പറഞ്ഞു.

2022ലെ ഐപിഎൽ എഡിഷനിൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് നയിച്ച് കിരീടം ഉറപ്പാക്കിയത് പാണ്ഡ്യയായിരുന്നു. തുടർന്നുള്ള 2023 സീസണിലും അദ്ദേഹത്തിന്റെ ടീം റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു. എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനോടാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയത്തിന്റെ കയ്പ് രുചിച്ചത്.

Read More Sports Stories Here

Rohit Sharma Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: