scorecardresearch

'ലെജൻഡ്സ് പ്ലീസ് സ്റ്റേ ബാക്ക്'; ഇത്തവണ പുഷ്കാസ് അവാർഡ് ഈ പുലിക്കുട്ടിക്ക് കിട്ടും

അലക്സാണ്ട്രോ ഗർനാച്ചോ നേടിയ ഗോൾ അടുത്ത തവണ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ന് എവർട്ടണെ പരാജയപ്പെടുത്തി.

അലക്സാണ്ട്രോ ഗർനാച്ചോ നേടിയ ഗോൾ അടുത്ത തവണ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ന് എവർട്ടണെ പരാജയപ്പെടുത്തി.

author-image
Sports Desk
New Update
Garnacho | bicycle kick | Ronaldo

അലക്സാണ്ട്രോ ഗർനാച്ചോയുടെ ബൈസിക്കിൾ ഗോളും ആഘോഷവും ​| ഫൊട്ടോ: എക്സ്/ മാഞ്ചസ്റ്റർ യുണൈറ്റഡ്

റൊണാൾഡോയുടെ കടുത്ത ആരാധകരിൽ ഒരാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവസ്ട്രൈക്കറായ അലക്സാണ്ട്രോ ഗർനാച്ചോ. ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരായ മത്സരത്തിൽ അർജന്റീനയുടെ യുവതാരം നേടിയ അതിമനോഹരമായ ഗോൾ കണ്ട് തലയിൽ കൈവച്ചിരിക്കുകയാണ് ഫുട്ബോൾ ലോകം. മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗർനാച്ചോയുടെ വണ്ടർ ഗോൾ പിറന്നത്. 

Advertisment

പിൻനിരയിൽ നിന്നും വന്ന ലോങ്ങ് പാസ് പിടിച്ചെടുത്ത മുന്നേറ്റനിരക്കാരൻ മാർക്കസ് റാഷ്‌ഫോഡ് അത് വലതുവശത്ത് കാത്തിരുന്ന ഡീഗോ ദാലോട്ടിന് കൈമാറുന്നു. താരം മുന്നോട്ടേക്ക് കുതിച്ച് ഞൊടിയിടയിൽ പോസ്റ്റിനോട് അകന്ന് ഒഴിഞ്ഞുനിൽക്കുന്ന ഗർനാച്ചോയെ ലക്ഷ്യം വച്ച് പാസ് നൽകുന്നു. പ്രതിരോധ നിരക്കാരുടെ മാർക്കിങ്ങിൽ നിന്നൊഴിഞ്ഞ് നിൽക്കുകയായിരുന്ന ഗർനാച്ചോ ക്ഷണനേരം കൊണ്ട് അവിശ്വസനീയമായ ഒരു തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ അത് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് തിരിച്ചുവിടുന്നു. എവർട്ടൻ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിന് സ്തബ്ധനായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

ഇതിന് പിന്നാലെ തന്റെ ആരാധ്യപുരുഷനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ വായുവിൽ ഉയർന്ന് ചാടി 'suii' സെലിബ്രേഷൻ നടത്തിയാണ് ഗർനാച്ചോ ഗോളാഘോഷിച്ചത്. 2018ൽ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ റൊണാൾഡോയും സമാനമായ ഒരു ഗോൾ നേടിയിരുന്നു. ലോക ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ മികച്ച ഗോളായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Advertisment

2011ലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനായി വെയ്ൻ റൂണി നേടിയ ഗോളിനോടും ഇതിന് സാമ്യമേറെയായിരുന്നു. ഗർനാച്ചോ നേടിയ ഗോൾ അടുത്ത തവണ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ആരാധകർ അടക്കം പറയുന്നത്. ഗർനാച്ചോയുടെ ഗോൾ വീഡിയോ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും വൻ പ്രകമ്പനം സൃഷ്ടിച്ചു.

ഇന്നലെ രാത്രി മുഴുവൻ ഫുട്ബോൾ ആരാധകരുടെ പ്രധാന ചർച്ചാ വിഷയം ഈ ഗോളിന്റെ മനോഹാരിതയെക്കുറിച്ചായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എവർട്ടണെ പരാജയപ്പെടുത്തി.

#CristianoRonaldo #AlejandroGarnacho

Read More Sports Stories Here

Alejandro Garnacho Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: