/indian-express-malayalam/media/media_files/uploads/2022/09/we-had-repeatedly-warned-her-deepti-sharma-on-mankad-controversy-701275.jpg)
ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മങ്കാദ് വിവാദത്തില്‍ പ്രതികരിച്ച് ദീപ്തി ശര്‍മ. ക്രീസിന് പുറത്തേക്കിറങ്ങിയ ഇംഗ്ലണ്ട് താരം ചാര്‍ളി ഡീനിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നിയമത്തിലുള്ളത് മാത്രമാണ് താന്‍ ചെയ്തതെന്നും ദീപ്തി പറഞ്ഞു.
"അത് ഞങ്ങളുടെ പ്ലാന്‍ തന്നെയായിരുന്നു. പലതവണ മുന്നറിയിപ്പ് നല്‍കി. നിയമത്തില്‍ ഉള്‍പ്പെട്ട കാര്യം മാത്രമാണ് ചെയ്തത്. അമ്പയര്‍മാരോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു," ദീപ്തി വ്യക്തമാക്കി.
ആവേശകരമായ മൂന്നാം ഏകദിനത്തിലായിരുന്നു ഡീനിനെ ദീപ്തി മങ്കാദ് ചെയ്ത് പുറത്താക്കിയത്. പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു. ഒന്‍പത് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഡീനിനെ ദീപ്തി മങ്കാദ് ചെയ്തത്. 47 റണ്‍സായിരുന്നു ഡീനിന്റെ സമ്പാദ്യം.
Highlights | India Women seal the Royal London Series 3-0 with a win in front of a record crowd at Lord's.#ENGvINDpic.twitter.com/L0CBtfbRzp
— England Cricket (@englandcricket) September 25, 2022
തന്റെ ടീം ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും പ്രതികരണം.
"അത് കളിയുടെ ഭാഗമമാണ്. ഐസിസി നിയമത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ദീപ്തി അക്കാര്യം ശ്രദ്ധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഡീന്‍ വളരെയധികം ക്രീസിന് പുറത്തേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. അവള്‍ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല," ഹര്‍മന്‍ വ്യക്തമാക്കി.
ട്വന്റി 20 പരമ്പരയ്ക്കിടെ സ്മൃതി മന്ദാനെയുടെ പുറത്താക്കലിനെ വിമര്‍ശിക്കാനും ഹര്‍മന്‍ മറന്നില്ല. പന്ത് മൈതാനത്ത് തൊട്ടതിന് ശേഷം പിടിച്ച ക്യാച്ചിലായിരുന്നു മന്ദാനയുടെ പുറത്താകല്‍. ട്വന്റി 20 പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വെള്ള പൂശി. മൂന്ന് മത്സരങ്ങളില്‍ ഒന്നുപോലും ജയിക്കാന്‍ ആതിഥേയര്‍ക്കായില്ല. ചരിത്രത്തിലാദ്യമായായിരുന്നു ഇംഗ്ലണ്ടില്‍ വച്ച് ഇന്ത്യന്‍ വനിതാ ടീമിന്റെ സമ്പൂര്‍ണ ജയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us