scorecardresearch
Latest News

ട്വന്റി 20 പൂരത്തിനൊരുങ്ങി കാര്യവട്ടം; രോഹിതും പിള്ളേരും തിരുവനന്തപുരത്തെത്തി

ഇന്നലെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് മുതല്‍ പരിശീലനം ആരംഭിച്ചു

ട്വന്റി 20 പൂരത്തിനൊരുങ്ങി കാര്യവട്ടം; രോഹിതും പിള്ളേരും തിരുവനന്തപുരത്തെത്തി
Photo: KCA

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20-ക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തി. രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും വന്‍വരവേല്‍പ്പാണ് ആരാധകര്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയത്. സെപ്തംബര്‍ 28-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ വച്ചാണ് മത്സരം.

ഇന്നലെ തന്നെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് മുതല്‍ പരിശീലനം ആരംഭിച്ചു. നാളെ വൈകിട്ട് അഞ്ച് മണി മുതല്‍ എട്ട് മണി വരെയാണ് ഇന്ത്യയുടെ പരിശീലന സമയം. വൈകിട്ട് നാല് മണിക്ക് നായകന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ കാണും.

IND vs SA, T20, Cricket
Photo: KCA
IND vs SA, T20, Cricket
Photo: KCA

നാലാമത്തെ അന്താരാഷ്ട്ര മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയാകുന്നത്. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ വിജയിച്ചു. ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

IND vs SA, T20, Cricket
Photo: KCA
IND vs SA, T20, Cricket
Photo: KCA

രണ്ടാം മത്സരം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമായിരുന്നു. ബോളിങ് മികവില്‍ വിന്‍ഡീസിനെ 104 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. അനായാസമായിരുന്നു ഇന്ത്യന്‍‍ ജയം. എന്നാല്‍ 2019-ല്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 യില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

IND vs SA, T20, Cricket
Photo: KCA
IND vs SA, T20, Cricket
Photo: KCA

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1-നായിരുന്നു ഇന്ത്യയുടെ ജയം. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Ind vs sa t20i indian team reached thiruvananthapuram

Best of Express