scorecardresearch

വിജയത്തില്‍ ആഹ്ലാദിച്ച് താരങ്ങള്‍, സ്റ്റേഡിയത്തില്‍ വെടിക്കെട്ടും; നോ ബോള്‍ വിളിച്ച് അമ്പയറുടെ ട്വിസ്റ്റ്

വൈറ്റാലിറ്റി ബ്ലാസ്റ്റ് ഫൈനലിലെ നാടകീയ നിമിഷങ്ങള്‍ കാണാം

വൈറ്റാലിറ്റി ബ്ലാസ്റ്റ് ഫൈനലിലെ നാടകീയ നിമിഷങ്ങള്‍ കാണാം

author-image
Sports Desk
New Update
Cricket Videos

ഹാംഷെയർ താരങ്ങള്‍ വിജയാരവം മുഴക്കി. ഫൈനലിന്റെ ഓര്‍മ്മയ്ക്കായി സ്റ്റമ്പുകള്‍ പിഴുതെടുത്തു. സ്റ്റേഡിയത്തിനുള്ളില്‍ വെടിക്കെട്ടും. താരങ്ങളെല്ലാം പരസ്പരം ആസ്ലേഷിച്ച് വിജയസന്തോഷം പങ്കിടുന്ന നിമിഷത്തിലായിരുന്നു അമ്പയര്‍ നോ ബോള്‍ വിളിച്ചത്.

Advertisment

എഡ്ജ്ബാസ്റ്റണിൽ നടന്ന നാടകീയ ഫൈനലില്‍ ഹാംഷെയർ ഹോക്‌സ് ലങ്കാഷെയർ ലൈറ്റ്‌നിംഗിനെ ഒരു റണ്ണിന് തോൽപ്പിച്ച് വൈറ്റാലിറ്റി ബ്ലാസ്റ്റിൽ കിരീടം ചൂടി.

അവസാന ഒരു പന്തില്‍ അഞ്ചു റണ്‍സായിരുന്നു ലങ്കാഷെയറിന് വിജയത്തിനാവശ്യമായിരുന്നത്. നാഥാന്‍ എല്ലിസിന്റെ പന്തില്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ ബൗള്‍ഡായി. വിജയകിരീടം ചൂടിയതിന്റെ ആഘോഷങ്ങള്‍ തുടങ്ങിയ നിമിഷത്തിലായിരുന്നു നോ ബോള്‍ വിളി വന്നത്.

Advertisment

കിരീടം കൈവിട്ട് പോകുമൊ എന്ന ആശങ്ക എല്ലാ താരങ്ങളിലും നിലനിന്നപ്പോള്‍ എല്ലിസ് ആത്മവിശ്വാസം കൈ വിട്ടില്ല. ഗ്ലീസണെ സ്ലോ ബോളില്‍ കുടുക്കി. ബാറ്റ് പന്തിലൊന്ന് കൊള്ളിക്കാന്‍ പോലും വലം കയ്യന്‍ ബാറ്റര്‍ക്കായില്ല. ഒരു രാത്രി നേടുന്ന രണ്ടാം വിജയവുമായി മൂന്നാം കിരീടത്തില്‍ മുത്തമിട്ടു ഹാംഷെയര്‍.

ബെന്‍ മക്ഡര്‍മോട്ടിന്റെ പ്രകടനത്തിന്റെ മികവിലായിരുന്നും ഹാംഷെയര്‍ 152 റണ്‍സ് നേടിയത്ത്. ബെന്‍ 36 പന്തില്‍ 62 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ലങ്കാഷെയറാവട്ടെ എട്ട് ഓവറില്‍ 72-1 എന്ന ശക്തമായ നിലയിലായിരുന്നു. ലിയാം ഡോസണ്‍, മാസണ് ക്രെയിന്‍ സ്പിന്‍ ദ്വയത്തിന്റെ മികവാണ് ഹാംഷെയറിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് എട്ട് ഓവറില്‍ വഴങ്ങിയത് കേവലം 42 റണ്‍സ് മാത്രമാണ്. മൂന്ന് വിക്കറ്റും നേടി.

England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: