/indian-express-malayalam/media/media_files/uploads/2022/06/siraj-umpire-racism.jpg)
ഓസ്ട്രേലിയക്കെതിരെ 2020-21 ലെ ടെസ്റ്റ് പരമ്പര ചരിത്രത്തിലെ തന്നെ മികച്ച തിരിച്ചു വരവുകളില്‍ ഒന്നായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 36 റണ്‍സിന് ഒരു ഇന്നിങ്സില്‍ പുറത്തായെന്ന നാണക്കേടില്‍ നിന്ന് പരമ്പര നേടിക്കൊണ്ടുള്ള ടീമിന്റെ ഉയര്‍പ്പായിരുന്നു ഓസിസ് മണ്ണില്‍ കണ്ടത്. നിരവധി മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ഗബ്ബയിലും ചരിത്ര ജയം സ്വന്തമാക്കി.
ഓസ്ട്രേലിയക്കെതിരായ മത്സരങ്ങളില്‍ വാക്കേറ്റങ്ങള്‍ പതിവാണ്. അത് ഓസീസ് താരങ്ങളായാലും കളികാണനെത്തിയവരായാലും. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ കാണികളില്‍ നിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. വംശീയമായി അധിക്ഷേപിച്ചതായാണ് ആരോപണം ഉയര്‍ന്നത്.
കോഹ്ലിയും അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു അന്ന് ഇന്ത്യയെ നയിച്ചിരുന്നത്. നടന്ന സംഭവങ്ങളെക്കുറിച്ച് വീണ്ടും ഓര്‍ത്തെടുക്കുകയാണ് രഹാനെ. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഹാനെയുടെ വെളിപ്പെടുത്തല്‍.
"അധിക്ഷേപിക്കുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഞങ്ങള്‍ നിലപാട് അറിയിച്ചു. നാലാം ദിനം സിറാജിനായിരുന്നു അനുഭവമുണ്ടായത്. നടപടിയെടുക്കുന്നതു വരെ കളിക്കില്ല എന്ന് ഞാന്‍ അമ്പയര്‍മാരോട് പറഞ്ഞു," രഹാനെ പറഞ്ഞു.
"കളി നിര്‍ത്താനാകില്ല, വേണമെങ്കില്‍ വാക്കൗട്ട് ചെയ്യാമെന്നായിരുന്നു അമ്പയറുടെ മറുപടി. ഡ്രെസിങ് റൂമില്‍ ഇരിക്കാനല്ല, കളിക്കാനായാണ് വന്നതെന്ന് വ്യക്തമാക്കി. സഹകളിക്കാരനെ പിന്തുണയ്ക്കേണ്ടതാണ് പ്രധാനം. സിഡ്നിയില്‍ ഉണ്ടായ കാര്യം തികച്ചും തെറ്റാണ്," രഹാനെ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെട്ടിരുന്നു. ഒരു കൂട്ടം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്.
Also Read: വാമോസ് അര്‍ജന്റീന; ഫൈനലിസിമ കിരീടം സ്വന്തമാക്കി മെസിയും കൂട്ടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.