/indian-express-malayalam/media/media_files/uploads/2021/07/rahul-dravids-message-to-deepak-chahar-534141-FI.jpeg)
കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദീപക് ചഹറും ഭുവനേശ്വര്‍ കുമാറും ബാറ്റ് ചെയ്യവെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വലിയ ആകാംഷയിലായിരുന്നു. ഡ്രെസിങ് റൂമില്‍ നിന്നും 44-ാം ഓവറായപ്പോള്‍ ഡഗ് ഔട്ടിലേക്ക് ഓടിയെത്തുന്ന ദ്രാവിഡിനെയും കണ്ടിരുന്നു.
മത്സരത്തിലെ ഹീറോയായ ചഹറിന്റെ സഹോദരന്‍ രാഹുല്‍ ചഹറിന്റെ അടുത്തേക്കായിരുന്നു ദ്രാവിഡ് ഓടിയെത്തിയത്. രാഹുലിന് ദ്രാവിഡ് എന്തോ ഉപദേശം നല്‍കുന്നതും ദൃശ്യമായിരുന്നു.
ഇന്ത്യക്ക് ജയിക്കാന്‍ 36 പന്തില്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ചഹറും ഭുവിയും ചേര്‍ന്ന് കളി അനുകൂലമാക്കി. ഇന്ത്യക്ക് ഏറ്റവും ആവശ്യമായത് വിക്കറ്റ് നഷ്ടമാക്കാത് ഇരുവരും ക്രീസില്‍ തുടരുകെ എന്നതായിരുന്നു.
ചഹര്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചത് ദ്രാവിഡ് മനസിലാക്കി. അത്തരം ഷോട്ടുകള്‍ അനാവശ്യമായ സാഹചര്യത്തിലായിരുന്നു. സാവധാനം കളിക്കാന്‍ ചഹറിനോട് പറയാന്‍ ദ്രാവിഡ് രാഹുലിനോട് പറഞ്ഞിരിക്കണം.
Finally Rahul Dravid 😭❤️ pic.twitter.com/qfOmB8BhWC
— Wellu (@Wellutwt) July 20, 2021
46-ാം ഓവര്‍ പിന്നിട്ടപ്പോള്‍ ചഹറിന് പേശി വലിവ് ഉണ്ടാകുകയും രാഹുല്‍ മൈതാനത്തിലേക്ക് എത്തുകയും ചെയ്തു. ദ്രാവിഡിന്റെ ഉപദേശം രാഹുല്‍ ചഹറിന് കൈമാറി.
ഇതിന്റെ തെളിവ് അടുത്ത ഓവറില്‍ കാണുകയും ചെയ്തു. നന്നായി പന്തെറിഞ്ഞ വനിന്ദു ഹസരങ്കയുടെ ഓവറില്‍ ശ്രദ്ധയോടെയാണ് ചഹര്‍ കളിച്ചത്. തുടര്‍ച്ചയായി നാല് പന്തുകള്‍ താരം ഷോട്ടുകള്‍ക്ക് മുതിരാതെ പ്രതിരോധിച്ചു.
Rahul Dravid come out to the dugout and give advice to Rahul Chahar to pass Deepak Chahar. #INDvSLpic.twitter.com/1tu3QyTVhU
— CricketMAN2 (@ImTanujSingh) July 20, 2021
അടുത്ത ഏഴ് പന്തില്‍ ചഹറും, ഭുവിയും ചേര്‍ന്ന് മൂന്ന് ബൗണ്ടറികളടക്കം നേടി ജയം ഇന്ത്യക്ക് അനായാസമാക്കി. ഹസരങ്കയുടെ ഓവര്‍ ചഹര്‍ തരണം ചെയ്തതായിരുന്നു നിര്‍ണായകമായത്. മൂന്ന് വിക്കറ്റ് നേടിയ ഹസരങ്കയായിരുന്നു ലങ്കന്‍ നിരയിലെ അപകടകാരി.
Also Read: ദ്രാവിഡിന്റെ വിശ്വാസം തുണയായി; പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ചഹര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.