/indian-express-malayalam/media/media_files/uploads/2022/07/WhatsApp-Image-2022-07-18-at-4.46.21-PM.jpeg)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ആഘോഷ തിമിര്‍പ്പിലായിരുന്നു. റിഷഭ് പന്തിന്റെ കന്നി ഏകദിന സെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവുമായിരുന്നു ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. രോഹിത് ശര്‍മ ഏകദിന ട്രോഫി ഏറ്റവാങ്ങിയതിന് പിന്നാലെയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പക്ഷെ ക്യാപ്റ്റനിട്ട് പണി കൊടുത്തായിരുന്നു ആഘോഷമെന്ന് മാത്രം. ശിഖര്‍ ധവാന്‍ ആദ്യം തെന്നെ ഷാംപെയിന്‍ ബോട്ടില്‍ പൊട്ടിച്ച് രോഹിതിനെ കുളിപ്പിച്ചു. റിഷഭ് പന്തും ശാര്‍ദൂല്‍ താക്കൂറും ഒപ്പം കൂടി. ധവാനെ പിടികൂടാന്‍ രോഹിത് ശ്രമിച്ചെങ്കിലും നടന്നില്ല. രോഹിതിനെ ഷാംപെയിനില്‍ കുളിപ്പിച്ചത് കണ്ട് വിരാട് കോഹ്ലി പൊട്ടിച്ചിരിക്കുകയും ചെയ്തു.
പിന്നാലെ ടീം അംഗങ്ങളെയെല്ലാം രോഹിത് വിളിച്ചു കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയായിരിക്കണം. പക്ഷെ പന്ത് രോഹിതിനെ അനുസരിക്കാന്‍ തയാറായില്ല. ക്യാപ്റ്റനെ ഷാംപെയിനില്‍ കുളിപ്പിക്കുന്നത് പന്ത് തുടരുക തന്നെ ചെയ്തു. അങ്ങനെ ഒടുവില്‍ ടീമിലെ പുതിയ താരമായ അര്‍ഷദീപിന് രോഹിത് ട്രോഫി കൈമാറിയതോടെ ആഘോഷം അവസാനിച്ചു.
WINNERS 🏆🇮🇳 pic.twitter.com/iYu3JSsI5j
— Sky Sports Cricket (@SkyCricket) July 17, 2022
"ശിഖര്‍ ധവാന്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല, പക്ഷെ അയാള്‍ തീര്‍ച്ചയായും സന്തോഷിക്കുകയാണ്. രോഹിത് ശര്‍മ ഷാംപെയിനില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ്. താരങ്ങള്‍ക്ക് ഈ വിജയം എന്താണെന്ന് മനസിലാക്കാന്‍ കഴിയും. ആരാധകരുടെ ശബ്ദത്തില്‍ നിന്ന് അവരുടെ സന്തോഷവും വ്യക്തമാകും. ലോകചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ വന്ന് പരാജയപ്പെടുത്തുക എന്നത് നാട്ടിലുള്ള ആരാധകര്‍ക്കും ആനന്ദം നല്‍കുന്ന ഒന്നാണ്," രവി ശാസ്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.