scorecardresearch

IPL 2022: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ; രോഹിതും പന്തും നേര്‍ക്കുനേര്‍

IPL 2022, DC vs MI, PBKS vs RCB: When and Where to Watch: രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചെലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും

IPL 2022, DC vs MI, PBKS vs RCB: When and Where to Watch: രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചെലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും

author-image
Sports Desk
New Update
IPL 2022, MI vs DC, RCB vs PBKS

Photo: Facebook/Mumbai Indians

IPL 2022, DC vs MI, PBKS vs RCB: When and Where to Watch: മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഇന്ന് സൂപ്പര്‍ സണ്‍ഡെ. ആദ്യ മത്സരത്തില്‍ അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പഞ്ചാബ് കിങ്സും റോയല്‍ ചെലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് രണ്ടാമത്തെ മത്സരം.

Advertisment

പന്തും രോഹിതും നേര്‍ക്കുനേര്‍

പോയ സീസണില്‍ പ്ലെ ഓഫില്‍ പോലും എത്താന്‍ സാധിക്കാതെ പോയിരുന്നു മുംബൈക്ക്. എന്നാല്‍ ഇത്തവണ മിനുക്കിയെടുത്ത ടീമുമായി എത്തി സ്വന്തം മൈതാനത്ത് തിരിച്ചു വരവ് നടത്തുകയായിരിക്കും രോഹിത് ശര്‍മയുടെ ലക്ഷ്യം. സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നീ പരിചയസമ്പന്നരായ താരങ്ങളാണ് മുംബൈയുടെ കരുത്ത്. യുവതാരം ഇഷാന്‍ കിഷന്‍ ടീമിന്റെ ബാറ്റിങ് നിരയിലെ നിര്‍ണായക ഘടകമാണ്. ദക്ഷിണാഫ്രിക്കയുടെ ഡേവാള്‍ഡ് ബ്രെവിസാണ് ടീമിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

മറുവശത്ത് യുവതാരങ്ങളാല്‍ സമ്പന്നമാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. ടീമിലേക്കുള്ള ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവ് ബാറ്റിങ് നിരയെ ശക്തമാക്കുന്നു. യുവതാരം പൃഥ്വി ഷായായിരിക്കും വാര്‍ണറിന്റെ പങ്കാളിയായി കളത്തിലെത്തുക. ലുങ്കി എന്‍ഗിഡി, ശാര്‍ദൂല്‍ താക്കൂര്‍, മുസ്തഫിസൂര്‍ റഹ്മാന്‍ എന്നിവരടങ്ങിയ ബോളിങ് നിരയും ലോകോത്തരമാണ്.

ബാംഗ്ലൂരും പഞ്ചാബും

കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ മത്സരത്തിനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്നെത്തിയ ഫാഫ് ഡുപ്ലസിയാണ് ടീമിന്റെ പുതിയ കപ്പിത്താന്‍. കോഹ്ലി-ഡുപ്ലസി-ഗ്ലെന്‍ മാക്സ്വല്‍ ത്രയമാണ് ടീമിന്റെ നട്ടെല്ല്. മറുവശത്ത് മായങ്ക അഗര്‍വാളിന്റെ നേതൃത്വത്തിലിറങ്ങുന്ന പഞ്ചാബ് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സീസണില്‍ ഇറങ്ങുന്നത്. പോയ സീസണുകളിലൊന്നും കാര്യമായ നേട്ടങ്ങള്‍ കൊയ്യാന്‍ ടീമിന് സാധിച്ചിട്ടില്ല.

Advertisment

What time will the Delhi Capitals vs Mumbai Indians match start? എപ്പോഴാണ് മുംബൈ-ഡല്‍ഹി മത്സരം ആരംഭിക്കുന്നത്?

മുംബൈയും ഡല്‍ഹിയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് ആരംഭിക്കും.

What time will the Punjab Kings vs Royal Challengers Bangalore match start? ബാംഗ്ലൂരും പഞ്ചാബും തമ്മിലുള്ള മത്സരസമയം?

ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ബാംഗ്ലൂരും പഞ്ചാബും തമ്മിലുള്ള മത്സരം തുടങ്ങുന്നത്.

Which TV channels will broadcast the Delhi Capitals vs Mumbai Indians and Punjab Kings vs Royal Challengers Bangalore matches? രണ്ട് മത്സരങ്ങളുടേയും തത്സമയ സംപ്രേക്ഷണം എവിടെ കാണാം?

സ്റ്റാര്‍ സ്പോര്‍ട്സിന്റെ വിവിധ ചാനലുകളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ലൈവ് സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും കാണാം.

Also Read: IPL 2022 CSK Vs KKR Score Updates: ആദ്യ മത്സരത്തിൽ ചെന്നൈയെ തകർത്ത് കൊൽക്കത്ത

Ipl Delhi Capitals Royal Challengers Bangalore Mumbai Indians Punjab Kings

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: