/indian-express-malayalam/media/media_files/uploads/2023/01/India-vs-Sri-Lanka-3rd-ODI-Ticket-FI.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ജനുവരി 15-നാണ് മത്സരം. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലാണ് ടിക്കറ്റ് ഉദ്ഘാടനം ചെയ്തത്.
ടിക്കറ്റ് വില
അപ്പര്‍ ടയര്‍ - 1000 രൂപ
ലോവര്‍ ടയര്‍ - 2000 രൂപ
(18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്)
ഫെഡറല്‍ ബാങ്ക്, പേടിഎം ഇന്‍സൈഡര്‍, മാത ഏജന്‍സീസ്, മില്‍മ, അനന്തപുരി ഹോസ്പിറ്റല്‍ എന്നിവരുമായുള്ള ധാരണാപത്രങ്ങളും ചടങ്ങില്‍ കൈമാറി.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12-ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 14-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.
ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നത്.
അന്ന് വെസ്റ്റിന്‍ഡീസിനെ ആധികാരികമായാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 31.5 ഓവറില്‍ 104 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഇതുവരെ നാല് അന്താരാഷ്ട്ര മത്സരങ്ങളാണ് കാര്യവട്ടത്ത് നടന്നിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us