/indian-express-malayalam/media/media_files/uploads/2021/05/india-is-the-first-country-to-assemble-two-national-teams-says-inzamam-501947-FI.png)
ന്യൂഡല്‍ഹി: ഇന്ത്യയാണ് ചരിത്രത്തിലാദ്യമായി ഓരേ സമയം രണ്ട് ടീമുകളെ കളത്തിലിറക്കുന്നതെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാമം ഉള്‍ ഹഖ്. ഓസ്ട്രേലയി ഇതുപോലെ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു എന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമും, ശ്രീലങ്കന്‍ പര്യടനത്തിനായുള്ള നിരയും ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"രണ്ടാം നിരയെ തയാറാക്കിയത് വളരെ നല്ലൊരു കാര്യമാണ്. ഇന്ന് ഇന്ത്യ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യം ഓസ്ട്രേലിയ പണ്ട് ചെയ്തതാണ്. പക്ഷെ പരീക്ഷണത്തില്‍ വിജയിക്കാനായില്ല. ഇന്ത്യ അതില്‍ വിജയിക്കുമെന്നാണ് തോന്നുന്നത്. ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ രണ്ട് ദേശിയ ടീമുകള്‍ വിവിധ പരമ്പരകള്‍ കളിക്കുന്നത്. ഒരു നിര ഒരു രാജ്യത്തും മറ്റൊരു നിര വേറൊരിടത്തും," ഇന്‍സമാം ഉള്‍ ഹഖ്-ദി മാച്ച് വിന്നര്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ താരത്തിന്റെ പ്രതികരണം.
Also Read: ഇന്ത്യ-ശ്രീലങ്ക പരമ്പര; രാഹുൽ ദ്രാവിഡ് പരിശീലകനായേക്കും
"ഓസ്ട്രേലിയ അവരുടെ ഏറ്റവും നല്ല കാലഘട്ടത്തിലാണ് ഇതിന് ശ്രമിച്ചത്. 1995 മുതല്‍ 2010 വരെയുള്ള സമയം. ദേശിയ ടീമിനെ ഓസ്ട്രേലിയ എ, ഓസ്ട്രേലിയ ബി എന്ന് രണ്ട് ടീമുകള്‍ രൂപികരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ക്ക് അനുവാദം ലഭിച്ചില്ല. ഓസ്ട്രേലിയക്ക് അന്ന് പോലും ചെയ്യാന്‍ കഴിയാത്ത ഒന്നാണ് ഇന്ത്യ ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോളും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇത് നല്ലരു തീരുമാനം ആണെന്ന് തോന്നുന്നു," ഇന്‍സമാം പറഞ്ഞു.
ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ബ്രിട്ടണിലേക്ക് യാത്രതിരിക്കുകയാണ്. ഇതിനൊപ്പം യുവതാരങ്ങളുടെ നിര ശ്രീലങ്കയ്ക്കെതിരെ ഏകദിന, ട്വന്റി 20 പരമ്പരകളും കളിക്കും. ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ടീമിന്റെ അത്രയും ശക്തമായതാണ് യുവനിരയെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.
"ഇന്ത്യയ്ക്ക് ഇപ്പോള്‍ മികച്ച ഒരുപാട് താരങ്ങള്‍ ഉണ്ട്. പ്രതിഭാശാലികളാല്‍ സമ്പന്നമായ ഇന്ത്യയ്ക്ക് ഇത് പ്രാവര്‍ത്തികമാക്കാനുള്ള കെല്‍പ്പുണ്ട്. ശ്രീലങ്കയിലേക്ക് യാത്രതിരിക്കുന്ന ടീമിനെ പരിഗണിക്കുകയാണെങ്കില്‍ അവര്‍ന്ന് മുതിര്‍ന്നവരുടെ നിരയ്ക്കൊപ്പം ശക്തരാണ്. ഇന്ത്യ അവരുടെ ഫസ്റ്റ് ക്ലാസ് സംവിധാനം മികച്ചതാക്കി, ഐപിഎല്ലും ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്താന്‍ സഹായിച്ചു. 50 താരങ്ങളെ ദേശിയ ടീമിലേക്ക് കളിക്കാന്‍ തയാറാക്കിയിട്ടുണ്ട്," ഇന്‍സമാം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.