scorecardresearch

'ഞാന്‍ തിരുത്താനാഗ്രഹിക്കുന്ന കാര്യം ശ്രീശാന്തിനെ തല്ലിയത്'; 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍ഭജന്‍

2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ - കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് ശേഷമായിരുന്നു സംഭവം

2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ - കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് ശേഷമായിരുന്നു സംഭവം

author-image
WebDesk
New Update
Sreesanth, Harbhajan

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2008 സീസണിലായിരുന്നു മൈതാനത്ത് വച്ച് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. പിന്നാലെ സംഭവം ഏറെ വിവാദമാവുകയും ഹര്‍ഭജന്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും സീസണ്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ കരണത്തടിയെപ്പറ്റി സംസാരിച്ചിരിക്കുകയാണ് ഹര്‍ഭജന്‍.

Advertisment

"അന്ന് നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു. ഞാന്‍ തെറ്റു ചെയ്തു. ഞാൻ കാരണം എന്റെ സഹതാരത്തിന് നാണക്കേട് നേരിടേണ്ടി വന്നു. എന്തെങ്കിലും ചെയ്ത തെറ്റ് തിരുത്തണമെന്നുണ്ടെങ്കില്‍ അത് ശ്രീശാന്തിനോട് മോശമായി പെരുമാറി സംഭവമാണ്. അതിനെക്കുറിച്ച് ആലോചിക്കോമ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നും," ഹര്‍ഭജന്‍ വ്യക്തമാക്കി.

തങ്ങൾക്കിടയിലുണ്ടായ വഴക്കിൽ ശ്രീശാന്ത് ഖേദം പ്രകടിപ്പിക്കുകയും അത് തന്റെ തെറ്റാണെന്ന് കരുതുകയും ചെയ്യുന്നു. അതിനുശേഷം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അവരുടെ ബന്ധം പിന്നീട് വളർന്നുവെന്നും ഹർഭജന്റെ പിന്തുണക്കും കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹം നൽകിയ വിലപ്പെട്ട ഉപദേശങ്ങൾക്കും നന്ദിയുള്ളവനാണെന്നും ശ്രീശാന്ത് പറയുന്നു.

അന്ന് ഹര്‍ഭജന്‍ തല്ലിയതിന് ശേഷം കരഞ്ഞുകൊണ്ടായിരുന്നു ശ്രീശാന്ത് കളം വിട്ടതും. പിന്നീടുള്ള മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജനെ വിലക്കുകയും ചെയ്തു. വലിയ വിവാദങ്ങള്‍ക്ക് ശേഷവും ഒരുമിച്ച് കളിച്ച ഇരുവരും ഇന്ത്യക്കായി ട്വന്റി 20, ഏകദിന ലോകകപ്പുകള്‍ നേടി.

Advertisment

Also Read: ‘സച്ചിനെ എന്ത് വിലകൊടുത്തും പരിക്കേല്‍പ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം’

S Sreesanth Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: