/indian-express-malayalam/media/media_files/uploads/2022/05/ben-stokes-goes-666664-in-one-over-creates-county-world-record-648310-FI.jpg)
Photo: Twitter/LV= Insurance County Championship
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് പ്രകടനവുമായി ബെന്‍ സ്റ്റോക്ക്സ്. വോർസെസ്റ്റർഷയറിനെതിരെ ഡര്‍ഹാമിന് വേണ്ടി 64 പന്തില്‍ താരം സെഞ്ചുറി നേടി. ഇന്നിങ്സില്‍ ഒരു ഓവറില്‍ നിന്ന് 34 റണ്‍സാണ് സ്റ്റോക്ക്സ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് സിക്സും ഒരു ഫോറുമുണ്ട്.
88 പന്തില്‍ 161 റണ്‍സാണ് സ്റ്റോക്ക്സ് നേടിയത്. 17 സിക്സറുകളും ഓള്‍ റൗണ്ടറുടെ ബാറ്റില്‍ നിന്ന് പിറന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡര്‍ഹാമിന് വേണ്ടി നേടുന്ന അതിവേഗ സെഞ്ചുറി ഇനി താരത്തിന്റെ പേരിലാണ്. 59 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് നില്‍ക്കവെയാണ് 18 കാരനായ ജോഷ് ബേക്കര്‍ ബോളിങ്ങിനെത്തിയത്. ജോഷിന്റെ ഓവറിലാണ് സ്റ്റോക്ക്സ് അഞ്ച് സിക്സറുകള്‍ പറത്തിയത്.
6️⃣ 6️⃣ 6️⃣ 6️⃣ 6️⃣ 4️⃣
— County Championship (@CountyChamp) May 6, 2022
What. An. Over.
34 from six balls for @benstokes38 as he reaches a 64 ball century 👏#LVCountyChamppic.twitter.com/yqPod8Pchm
കഴിഞ്ഞ മാസമായിരുന്നു ജോ റൂട്ട് നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സ്റ്റോക്ക്സിനെ നിയമിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയായിലായിരിക്കും സ്റ്റോക്ക്സ് നായകന്റെ കുപ്പായമണിയുക. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ജെയിംസ് ആൻഡേഴ്സണിലും സ്റ്റുവര്‍ട്ട് ബ്രോഡിലും സ്റ്റോക്ക്സ് വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്.
"ഇംഗ്ലണ്ടിനായി എനിക്ക് മത്സരങ്ങള്‍ വിജയിക്കണം. അതിനായി ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്നത്. സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ശാരീരിക ക്ഷമതയുണ്ടെങ്കില്‍ ഉറപ്പായും പരിഗണിക്കപ്പെടും," സ്റ്റോക്ക്സിനെ ഉദ്ധരിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു.
Also Read: പത്ത് വിക്കറ്റ് നേട്ടത്തിൽ അജാസ് ധരിച്ച ജേഴ്സി ലേലത്തിന്; തുക ആശുപത്രിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.