പത്ത് വിക്കറ്റ് നേടിയ മത്സരത്തിൽ ധരിച്ച ജേഴ്സി ലേലത്തിന് വച്ച് ന്യൂസിലൻഡ് സ്‌പിന്നർ അജാസ് പട്ടേൽ. ഡിസംബറിൽ ഇന്ത്യക്കെതിരെ മുംബൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ അണിഞ്ഞ ജെഴ്സിയാണ് ലേലം ചെയ്യുന്നത്. ഓക്ക്‌ലൻഡിലെ ഒരു ആശുപത്രിക്കായാണ് പണം സ്വരൂപിക്കുന്നതെന്ന് 33-കാരനായ ഇടംകയ്യൻ സ്പിന്നർ പറഞ്ഞു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് അജാസ് പട്ടേൽ ഒരു ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനും ഇന്ത്യയുടെ അനിൽ കുംബ്ലെയ്ക്കും ശേഷം ഈ അപൂർവ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ് അജാസ് പട്ടേൽ.
ന്യൂസിലൻഡിലെ കുട്ടികളുടെ ആശുപത്രിയിലെ സ്റ്റാർഷിപ്പ് റേഡിയോളജി ഡിപ്പാർട്ട്‌മെന്റിനു വേണ്ടി പണം കണ്ടെത്താനാണ് ലേലമെന്ന് അജാസ് പറഞ്ഞു. തന്റെ ജേഴ്‌സി ലേലം ചെയ്യുന്നതിലൂടെ ആവശ്യത്തിന് പണം സ്വരോപിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അജാസ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ചു.
ഇന്ത്യൻ പര്യടനത്തിൽ കളിച്ച ടെസ്റ്റ് സ്ക്വാഡിലെ മുഴുവൻ അംഗങ്ങളും ഒപ്പുവച്ച ജെഴ്സിയാണത്.
Also Read: IPL 2022, GT vs MI: ഹാർദിക്കിന് ടോസ്; രോഹിതിനും സംഘത്തിനും ആദ്യ ബാറ്റിങ്