scorecardresearch

WPL 2023 Auction: സ്മ്യതി മന്ദാനയ്ക്ക് പൊന്നും വില; 3.4 കോടിക്ക് സ്വന്തമാക്കി ബാംഗ്ലൂര്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു

author-image
Sports Desk
New Update
WPL 2023 Auction: സ്മ്യതി മന്ദാനയ്ക്ക് പൊന്നും വില; 3.4 കോടിക്ക് സ്വന്തമാക്കി ബാംഗ്ലൂര്‍

WPL 2023 Auction: പ്രഥമ വനിത പ്രീമിയര്‍ ലീഗിലേക്കുള്ള (ഡബ്ല്യുപിഎല്‍) താര ലേലം പുരോഗമിക്കുന്നു. നിലവില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചിരിക്കുന്നത് ഇന്ത്യന്‍ ഓപ്പണര്‍ സ്മ്യതി മന്ദാനയ്ക്കാണ്. 3.4 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് സ്മ്യതിയെ സ്വന്തമാക്കിയത്.

Advertisment

ഓസ്ട്രേലിയയുടെ തന്നെ ആഷ്ലി ഗാര്‍ഡനറാണ് വിലയേറിയ രണ്ടാമത്തെ താരം. 3.2 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സാണ് ആഷ്ലിയെ ടീമിലെത്തിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. 1.8 കോടി രൂപയാണ് ഹര്‍മനായി മുംബൈ ചിലവാക്കിയത്.

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എലിസെ പെറിയേയും ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.7 കോടി രൂപയ്ക്കാണ് പെറിയെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈനെ 50 ലക്ഷം രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി.

Advertisment

ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണിനെ 1.8 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി.

അഞ്ച് ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് ടീമുകള്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സ്മൃതി മന്ദാന - രൂപ. 3.4 കോടി
സോഫി ഡിവൈന്‍ (NZ) - 50ലക്ഷം
എല്ലിസ് പെറി (AUS) - 1.7 കോടി
രേണുക സിംഗ് - 1.5 കോടി
റിച്ച ഘോഷ് - 1.9 കോടി

മുംബൈ ഇന്ത്യന്‍സ്

ഹര്‍മന്‍പ്രീത് കൗര്‍ - Rs. 1.8 കോടി
നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ENG) -3.2 കോടി
അമേലിയ കെര്‍ (NZ) -1 കോടി
പൂജ വസ്ത്രകര്‍ - 1.9 കോടി

ഗുജറാത്ത് ജയന്റ്‌സ്

ആഷ്‌ലീ ഗാര്‍ഡ്‌നര്‍ (AUS) - 3.2 കോടി
ബെത്ത് മൂണി (AUS) - 2 കോടി
സോഫിയ ഡങ്ക്ലി (ENG) - 60 ലക്ഷം
അന്നബെല്‍ സതര്‍ലാന്‍ഡ് (AUS) - 70 ലക്ഷം
ഡിയാന്ദ്ര ഡോട്ടിന്‍ (WI) - 60 ലക്ഷം

യുപി വാരിയോര്‍സ്

സോഫി എക്ലെസ്റ്റോണ്‍ (ENG)- 1.8 കോടി
ദീപ്തി ശര്‍മ്മ - 2.6 കോടി
താലിയ മഗ്രാത്ത് (AUS) - 1.4 കോടി
ഷബ്‌നിം ഇസ്മായില്‍ (എസ്എ) - രൂപ. 1 കോടി
അലീസ ഹീലി (AUS) - 70 ലക്ഷം
അഞ്ജലി സര്‍വാണി - 55 ലക്ഷം
രാജേശ്വരി ഗയക്വാദ് - 40 ലക്ഷം

ഡല്‍ഹി ക്യാപിറ്റല്‍സ്

ജെമിമ റോഡ്രിഗസ് - 2.2 കോടി
മെഗ് ലാനിംഗ് (AUS) - 1.1 കോടി
ഷഫാലി വര്‍മ - 2 കോടി

ലേലത്തില്‍ പോകാത്ത കളിക്കാര്‍

ഹെയ്ലി മാത്യൂസ് (WI)
സൂസി ബേറ്റ്‌സ് (NZ)
തസ്മിന്‍ ബ്രിട്ട്‌സ് (SA)
ലോറ വോള്‍വാര്‍ഡ് (SA)
ടാംസിന്‍ ബ്യൂമോണ്ട് (ENG)
ഹെതര്‍ നൈറ്റ് (ENG)
സുനേ ലൂസ് (SA)
ഡാനി വ്യാറ്റ് (ENG)
ചാമരി അത്തപ്പത്ത് (SL)
അനുഷ്‌ക സഞ്ജീവനി (SL)
താനിയ ഭാട്ടിയ
സുഷമ വര്‍മ്മ
ബെര്‍നാഡിന്‍ ബെസുയിഡന്‍ഹൗട്ട് (NZ)
ആമി ജോണ്‍സ് (ENG)
ഷാമിലിയ കോണല്‍ (WI)
ഫ്രേയ ഡേവീസ് (ENG)
മേഗന്‍ ഷട്ട് (AUS)
ജഹനാര ആലം (BAN)
ലിയ തഹുഹു (NZ)
അയബോംഗ ഖാക്ക (SA)
ഷക്കേര സെല്‍മാന്‍ (WI)
സാറാ ഗ്ലെന്‍ (ENG)
നോണ്‍കുലുലെക്കോ മ്ലാബ (SA)
പൂനം യാദവ്
ഇനോക രണവീര (SL)
അലാന കിംഗ് (AUS)
അഫി ഫ്‌ലെച്ചര്‍ (WI)
ഫ്രാന്‍ ജോനാസ് (NZ)

409 താരങ്ങളാണ് ലേലത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 246 ഇന്ത്യക്കാരും 163 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഒരു ടീമിന് പരമാവധി ചിലവഴിക്കാന്‍ സാധിക്കുന്നത് 12 കോടി രൂപയാണ്. 15 മുതല്‍ 18 താരങ്ങളെ വരെ സ്വന്തമാക്കാം.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില 50 ലക്ഷമാണ്. കുറഞ്ഞത് 10 ലക്ഷവും. അഞ്ച് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ 22 മത്സരങ്ങളാണ് ഉള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

Harmanpreet Kaur Smriti Mandana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: