ISL 2022-23, Kerala Blasters vs Bengaluru FC Score Updates: ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീളുന്നു. ബെംഗളൂരു എഫ് സിക്കെതിരായ മത്സരത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. തുടര്‍ച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ റോയ് കൃഷ്ണയാണ് ബെംഗളൂരുവിനായി വല ചലിപ്പിച്ചത്. മത്സരത്തിന്റെ 32ആം മിനുട്ടിലാണ് ബെംഗളൂരുവിന് ആശ്വാസമായി റോയ് കൃഷ്ണയുടെ ഗോള്‍ പിറന്നത്. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പന്തുമായി ബോക്സിലേക്ക് മുന്നേറിയ കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനും പോസ്റ്റിനും ഇടയിലുടെ മുന്നേറി പന്ത് വലയിലെത്തിക്കുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനെ കൊച്ചിയില്‍ 3-2 ന് കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എന്നാല്‍ സ്വന്തം മൈതാനത്ത് ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനോട് പകരംവീട്ടി.
പ്ലേ ഓഫ് കടക്കാന്‍ ഇനി എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാണ് 18 കളികളില്‍ നിന്ന് 28 പോയന്റുള്ള ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. സീസണിന്റെ തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്ന ടീം അവസാനം കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ചിരുന്നു
ഐഎസ്എല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇവാന്‍ വുകുമനോവിച്ചിന്റെ ടീമിന് മുകളില്‍ വ്യക്തമായ ആധിപത്യം ബെംഗളൂരിവിനുണ്ട്. കളിച്ച 11 മത്സരങ്ങളില്‍ ആറിലും ജയം നേടി. മൂന്ന് തവണ മാത്രമാണ് കേരളത്തിന് ജയിക്കാനായത്.
ബെംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് സംപ്രേഷണ വിവരങ്ങള്‍: Kerala Blasters vs Bengaluru FC Match Details
ബെംഗളൂരു എഫ് സി – കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30-നാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെ ലൈവ് സ്ട്രീമിങ്ങും കാണാവുന്നതാണ്.