scorecardresearch

'അമ്പാട്ടി റായിഡു മാപ്പ്!'; മായങ്കിനെ ടീമിലെടുത്തതില്‍ പൊട്ടിത്തെറിച്ച് താരം

അമ്പാട്ടി റായിഡുവിന് ടീമില്‍ ഇടം കൊടുക്കാത്തതാണ് സിദ്ധാര്‍ഥിനെ വേദനിപ്പിച്ചത്

അമ്പാട്ടി റായിഡുവിന് ടീമില്‍ ഇടം കൊടുക്കാത്തതാണ് സിദ്ധാര്‍ഥിനെ വേദനിപ്പിച്ചത്

author-image
Sports Desk
New Update
അമ്പാട്ടി റായിഡു ടീമിലുണ്ടായിരുന്നെങ്കിൽ 2019 ലോകകപ്പ് ഇന്ത്യ നേടിയേനെ: റെയ്‌ന

പരുക്കേറ്റ് മടങ്ങുന്ന വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കാനുള്ള തീരുമാനത്തില്‍ പൊട്ടിത്തെറിച്ച് അഭിനേതാവ് സിദ്ധാര്‍ഥ്. അമ്പാട്ടി റായിഡുവിന് ടീമില്‍ ഇടം കൊടുക്കാത്തതാണ് സിദ്ധാര്‍ഥിനെ വേദനിപ്പിച്ചത്. ലോകകപ്പ് ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന താരമാണ് റായിഡുവെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

Advertisment

Read Also: അമ്പാട്ടി റായിഡു രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; ഐപിഎല്ലിനും വിട

ടീമില്‍ ഇടം കിട്ടാതിരുന്നത് നിങ്ങളുടെ കഴിവിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്ഥിരതയുടെയും അളവുകോല്‍ അല്ലെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമില്‍ എടുത്തിരിക്കുന്നത്. ഇതിനെ 'അസംബന്ധം' എന്നാണ് ട്വീറ്റില്‍ സിദ്ധാര്‍ഥ് വിശേഷിപ്പിച്ചിരിക്കുന്നത്. റായിഡുവിനോട് 'തളരാതെ കരുത്തനായിരിക്കുക' എന്നും സിദ്ധാര്‍ഥ് പറഞ്ഞിട്ടുണ്ട്.

Advertisment

Read Also: വിജയ് ശങ്കറും ലോകകപ്പിൽ നിന്ന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും

ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയ് ശങ്കർ പ്ലെയിങ് ഇലവനിലും സ്ഥാനം പിടിച്ചില്ല. ഇതിന് പിന്നാലെയാണ് പരുക്കിനെ തുടർന്ന് താരം മടങ്ങുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്. “വിജയ് ശങ്കറിന് പകരം മായങ്ക് അഗർവാളിനെ ടീമിനൊപ്പം എത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കും. അതോടെ ഓപ്പണർ കെ.എൽ.രാഹുലിന് നാലാം നമ്പരിലേക്ക് തിരിച്ചെത്താൻ സാധിക്കും, ഋഷഭ് പന്ത് അടുത്ത രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ,” ബിസിസിഐ അംഗം പറഞ്ഞു.

Cricket World Cup Indian Cricket Team Ambati Rayudu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: