ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും പരുക്ക് തിരിച്ചടിയാകുന്നു. ഓൾറൗണ്ടർ വിജയ് ശങ്കർ പരുക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ബിസിസിഐയുടെ മുതിർന്ന അംഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകകപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിജയ് ശങ്കർ പ്ലെയിങ് ഇലവനിലും സ്ഥാനം പിടിച്ചില്ല. ഇതിന് പിന്നാലെയാണ് പരുക്കിനെ തുടർന്ന് താരം മടങ്ങുന്നതായുള്ള വാർത്തകൾ പുറത്ത് വരുന്നത്.
Vijay Shankar ruled out of the ongoing #CWC19 due to a toe injury
READ MORE:https://t.co/jWU5Fes5d0
— Express Sports (@IExpressSports) July 1, 2019
“വിജയ് ശങ്കറിന് പകരം മായങ്ക് അഗർവാളിനെ ടീമിനൊപ്പം എത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കും. അതോടെ ഓപ്പണർ കെ.എൽ.രാഹുലിന് നാലാം നമ്പരിലേക്ക് തിരിച്ചെത്താൻ സാധിക്കും, ഋഷഭ് പന്ത് അടുത്ത രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാൽ,” ബിസിസിഐ അംഗം പറഞ്ഞു.