scorecardresearch

റബാഡയ്ക്കുള്ള മറുപടി നേരിട്ട് കൊടുത്തോളാം: വിരാട് കോഹ്ലി നയം വ്യക്തമാക്കുന്നു

വിരാടിന് പക്വതയില്ലെന്നാണ് റബാഡ പറഞ്ഞത്. ഇന്ത്യന്‍ നായകന്‍ കളിക്കളത്തില്‍ അഗ്രസീവാണെങ്കിലും തനിക്കെതിരായ വാക്കുകളെ നേരിടാനറിയില്ലെന്നും റബാഡ പറഞ്ഞു.

വിരാടിന് പക്വതയില്ലെന്നാണ് റബാഡ പറഞ്ഞത്. ഇന്ത്യന്‍ നായകന്‍ കളിക്കളത്തില്‍ അഗ്രസീവാണെങ്കിലും തനിക്കെതിരായ വാക്കുകളെ നേരിടാനറിയില്ലെന്നും റബാഡ പറഞ്ഞു.

author-image
Sports Desk
New Update
virat kohli, kohli rabada, india vs south africa, ind vs sa, world cup 2019, cricket world cup, world cup match today, cricket news

സതാംപ്ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. വാക്കുകള്‍ കൊണ്ട് പരസ്യയുദ്ധത്തിനില്ലെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ക്കാനാണ് ആഗ്രഹമെന്നുമായിരുന്നു വിരാടിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്റെ പ്രതികരണം.

Advertisment

''റബാഡയ്‌ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഞാന്‍ ഉപയോഗിക്കില്ല. എനിക്കും റബാഡയ്ക്കും എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ഞങ്ങളത് നേരിട്ട് തീര്‍ക്കും. അദ്ദേഹം നല്ല കഴിവുള്ള ബോളറാണ്. എതിരാളികളെ തകര്‍ക്കാന്‍ സാധിക്കുന്ന ബോളര്‍. റബാഡയെ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്'' എന്നായിരുന്നു വിരാടിന്റെ പ്രതികരണം.

Read More: സച്ചിനും ഗാംഗുലിയ്ക്കും മാത്രം സാധ്യമായത്; കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Advertisment

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനോടും റബാഡയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് സംഭവത്തെ കുറിച്ച് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഡുപ്ലെസിസ് പറഞ്ഞത്.

ഇന്ത്യന്‍ നായകന് പക്വതയില്ലെന്നാണ് റബാഡ പറഞ്ഞത്. ഇന്ത്യന്‍ നായകന്‍ കളിക്കളത്തില്‍ അഗ്രസീവാണെങ്കിലും തനിക്കെതിരായ വാക്കുകളെ നേരിടാനറിയില്ലെന്നും റബാഡ പറഞ്ഞു. ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു റബാഡയുടെ പരാമര്‍ശം.

''ഞാന്‍ ഗെയിം പ്ലാനിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. പക്ഷെ വിരാട് എന്നെ ബൗണ്ടറി അടിച്ചു. എനിക്കെതിരെ ചിലത് പറഞ്ഞു. പക്ഷെ അവന് അതിനുള്ള മറുപടി കൊടുത്തപ്പോള്‍ ദേഷ്യപ്പെട്ടു. എനിക്കവനെ മനസിലാകുന്നില്ല'' ഈഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റബാഡയുടെ വാക്കുകള്‍.

''അവനെ മുന്നോട്ട് കൊണ്ടുപോകാന്‍ ചിലപ്പോള്‍ ആ പ്രതികരണത്തിന് സാധിച്ചേക്കാം. പക്ഷെ ഞാന്‍ കരുതുന്നത് അത് പക്വതയില്ലായ്മ ആണെന്നാണ്. വിരാട് ഒരു അസാധ്യ കളിക്കാരാനാണ്. പക്ഷെ അസഭ്യ വാക്കുകളെ നേരിടാനറിയില്ല. പക്ഷെ ഇതിനൊന്നും നിങ്ങളെ ഇല്ലാതാക്കാനാകില്ല'' റബാഡ പറയുന്നു.

Read More: Virat Kohli: Facing the toughest test of my career in World Cup 2019

Kagiso Rabada Cricket World Cup Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: